Malayali Media
India

ഭരണകാര്യങ്ങളിൽ കൂടിയാലോചന അനിവാര്യം; അടൂർ പ്രകാശിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കെ. സുധാകരൻ

07 Oct 20265 views 3 min read
ഭരണകാര്യങ്ങളിൽ കൂടിയാലോചന അനിവാര്യം; അടൂർ പ്രകാശിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കെ. സുധാകരൻ
Advertisement

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനരീതികൾക്കെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ, ഭരണകാര്യങ്ങളിൽ കൂടിയാലോചനകൾ അനിവാര്യമാണെന്ന നിലപാടുമായി മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സർക്കാർ പ്രവർത്തനങ്ങളിൽ തിരുത്തൽ വേണമെന്നാണ് പൊതുവികാരമെന്നും, സംസ്ഥാനത്തെ പ്രമുഖ നേതാവായ അടൂർ പ്രകാശ് ഒരിക്കലും കളവ് പറയില്ലെന്നും അദ്ദേഹത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് തന്നെയാണ് വിശ്വാസമെന്നും സുധാകരൻ വ്യക്തമാക്കി. 

പാർട്ടിക്കാണ് പ്രഥമ പരിഗണനയെന്നും അതിനുശേഷമേ മറ്റ് രാഷ്ട്രീയ വിഷയങ്ങൾ വരുന്നുള്ളൂവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. അടൂർ പ്രകാശ് ഉന്നയിച്ച പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും നിലവിൽ നേതാക്കളെല്ലാം അതിനായുള്ള സമവായ ചർച്ചകളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത് .

യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ഭരണതലത്തിൽ യാതൊരുവിധ കൂടിയാലോചനകളും നടത്തുന്നില്ലെന്ന ആക്ഷേപം അടൂർ പ്രകാശ് നേരത്തെ പരസ്യമായി ഉന്നയിച്ചിരുന്നു.

Tags:#കെ സുധാകരൻ പ്രതികരണം#മുഖ്യമന്ത്രി വി ഡി സതീശൻ വിമർശനം#അടൂർ പ്രകാശ് പരാതി#കൂടിയാലോചന വേണമെന്ന് ആവശ്യം#കോൺഗ്രസ് ആഭ്യന്തര തർക്കം#യുഡിഎഫ് ചെയർമാൻ#കെപിസിസി മുൻ അധ്യക്ഷൻ#റിപ്പോർട്ടർ ടിവി പ്രതികരണം#കേരള കോൺഗ്രസ് രാഷ്ട്രീയം വാർത്തകൾ#K Sudhakaran On VD Satheesan#Adoor Prakash Grievance Congress#Kerala UDF Government Dispute#Congress Internal Rift Kerala#KPCC Leaders Consultation Demand#Kerala Politics News Today
Advertisement

Related News

പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത് കേന്ദ്രം ലക്ഷ്യമിടുന്നു; 2014 മുതൽ കാണുന്നത് ഒരേ നയമെന്ന് കപിൽ സിബൽ

പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത് കേന്ദ്രം ലക്ഷ്യമിടുന്നു; 2014 മുതൽ കാണുന്നത് ഒരേ നയമെന്ന് കപിൽ സിബൽ

പ്രതിപക്ഷ പ്രക്ഷോഭം എഫ്ഐആർ കണ്ട് നിലയ്ക്കില്ല; ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് സിപിഐ എംപി പി. സന്തോഷ് കുമാർ

പ്രതിപക്ഷ പ്രക്ഷോഭം എഫ്ഐആർ കണ്ട് നിലയ്ക്കില്ല; ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് സിപിഐ എംപി പി. സന്തോഷ് കുമാർ

ഗ്യാനേഷ് കുമാറിന്റെ അഹങ്കാരത്തിന് പിന്നിൽ ആര് നൽകിയ സംരക്ഷണം? മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ആർജെഡി എംപി മനോജ് ഝാ

ഗ്യാനേഷ് കുമാറിന്റെ അഹങ്കാരത്തിന് പിന്നിൽ ആര് നൽകിയ സംരക്ഷണം? മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ആർജെഡി എംപി മനോജ് ഝാ

രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ എഫ്ഐആർ കണ്ട് ഭയപ്പെടില്ല; ഭരണകൂടത്തിന്റെ പതനം ദയനീയമായിരിക്കുമെന്ന് മനോജ് ഝാ

രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ എഫ്ഐആർ കണ്ട് ഭയപ്പെടില്ല; ഭരണകൂടത്തിന്റെ പതനം ദയനീയമായിരിക്കുമെന്ന് മനോജ് ഝാ

ഫോം 6 അട്ടിമറി രാജ്യദ്രോഹം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ബി.കെ. ഹരിപ്രസാദ്

ഫോം 6 അട്ടിമറി രാജ്യദ്രോഹം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ബി.കെ. ഹരിപ്രസാദ്

Comments

Add a Comment

Our Channels

ഭരണകാര്യങ്ങളിൽ കൂടിയാലോചന അനിവാര്യം; അടൂർ പ്രകാശിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കെ. സുധാകരൻ | Malayali Media