Malayali Media
Entertainment

'ആ പ്രശ്നമുണ്ടായിരുന്നില്ലെങ്കിൽ മമ്മൂക്കയെ നായകനാക്കി കൂടുതൽ സിനിമകൾ ഒരുക്കാമായിരുന്നു'; സംവിധായകൻ വിനയൻ

Admin User12 Sept 20263 views 3 min read
'ആ പ്രശ്നമുണ്ടായിരുന്നില്ലെങ്കിൽ മമ്മൂക്കയെ നായകനാക്കി കൂടുതൽ സിനിമകൾ ഒരുക്കാമായിരുന്നു'; സംവിധായകൻ വിനയൻ
Advertisement

മെഗാസ്റ്റാർ മമ്മൂട്ടി തന്റെ 75-ാം ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സിനിമാ രംഗത്തുനിന്നും പുറത്തുനിന്നുമായി നിരവധി ആളുകളാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയത്. ഈ പ്രായത്തിലും മമ്മൂട്ടി എന്ന അതുല്യ നടന്റെ വ്യക്തിപ്രഭാവത്തിന് യാതൊരു കോട്ടവും തട്ടാതെ നിലനിൽക്കുന്ന ഊർജ്ജസ്വലത കാണുമ്പോൾ വിസ്മയം തോന്നാറുണ്ടെന്ന് സംവിധായകൻ വിനയൻ വ്യക്തമാക്കി. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി താൻ സംവിധാനം ചെയ്ത രണ്ട് സിനിമകളുടെ ചിത്രീകരണ നാളുകൾ ഏറെ പ്രിയപ്പെട്ടതാണെന്നും അവ ഓർമ്മകളിൽ എപ്പോഴും സന്തോഷം നിറയ്ക്കുന്നവയാണെന്നും വിനയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

രാക്ഷസ രാജാവിന്റെ ഷൂട്ടിംഗ് സെറ്റില്‍ മമ്മുക്കയുമൊത്ത്…

ആ ചിത്രത്തിലെ രാമനാഥന്‍ I P S എന്ന മമ്മുക്കയുടെ വേഷം അന്നത്തെ മമ്മൂട്ടി സിനിമകളില്‍ വച്ച് വ്യത്യസ്തമായിരുന്നു… നെഗറ്റീവ് ക്യാരക്ടറായി ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന ശക്തനായ ഒരു പോലീസ് കമ്മീഷണറുടെ കഥാപാത്രം .. അന്ന് പ്രമാദമായ ആലുവ കൊലക്കേസ് നടന്നു കഴിഞ്ഞ സമയമായിരുന്നു.. പെട്ടെന്ന് ഒരുമാസത്തിനകം കഥയും തിരക്കഥയും ഒക്കെ ശരിയാക്കി ഒരു സിനിമ ഷൂട്ടു ചെയ്യുക എന്ന ദൗത്യം ഒരു ചലഞ്ച് ആയി ഏറ്റെടുക്കുകയായിരുന്നു അന്ന്.

കരുമാടിക്കുട്ടന്റെ റിലീസ് തിരക്കിനിടയിലും അതു കഴിഞ്ഞാലുടനെ വിക്രമിനെ വച്ച് ചെയ്യുന്ന തമിഴ്ചിത്രം കാശിയുടെ ഡിസ്‌കഷനിടയിലുമാണ് കഥയുണ്ടങ്കില്‍ ഉടനെ ഒരു ചിത്രം ചെയ്യാമെന്ന മമ്മുക്കയുടെ നിര്‍ദ്ദേശം വന്നത്.. കാശി മാറ്റിവച്ചിട്ടാണ് രാക്ഷസ രാജാവ് ചെയ്തത് ദാദാ സാഹിബ് കഴിഞ്ഞ ഉടനെ ആയിരുന്നു രണ്ടാമത്തെ മമ്മുട്ടി ചിത്രവും ഷൂട്ടു ചെയ്തത്.. ഒരു വര്‍ഷ്ം മൂന്നും നാലും ചിത്രങ്ങള്‍ എന്റേതായി റിലീസു ചെയ്യാറുള്ള സമയമായിരുന്നു അത്…പിന്നീട് സിനിമയിലെ പൊളിറ്റിക്സ് വഷളായ കാലമായിരുന്നു …നിര്‍മ്മാതാക്കളുമായി എഗ്രിമെന്റ് ഒപ്പിടില്ല എന്ന് താര സംഘടനയായ അമ്മ വാശിപിടിച്ച് ഒടുവില്‍ 2004ല്‍ സമരത്തിലേക്കു പോയ സമയം… അതിനെതിരെ പൃഥ്വിരാജിനെയും പുതുമുഖം പ്രിയാമണിയേയും വച്ച് സത്യം എന്ന സിനിമ ഞാന്‍ ചെയ്തു.. അതോടെ അമ്മയ്കും സൂപ്പര്‍ താരങ്ങള്‍ക്കുമെല്ലാം ഞാന്‍ അനഭിമതനായി മാറുകയായിരുന്നു..അമ്മയുടെ സമരം പൊളിച്ചവന്‍ എന്ന പേരു വീണു..ലക്ഷങ്ങളും കോടികളും കൈമാറുന്ന ബിസിനസ്സില്‍ പരസ്പരം എഗ്രിമെന്റ് വയ്കണം എന്ന ശക്തമായ അഭിപ്രാമായിരുന്നു എനിക്ക്. അതെന്റെ നിലപാടായിരുന്നു.. അതുകൊണ്ട് കുറേ അവസരങ്ങളും വലിയ സാമ്പത്തിക നഷ്ടവും ഒക്കെ എനിക്കുണ്ടായി എന്നതു സത്യമാണ്..

നമുക്കു ശരിയെന്നു തോന്നുന്ന ചില നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ വേറെ ചില നഷ്ടങ്ങള്‍ നമുക്കുണ്ടാകാം.. അതു സഹിച്ചേ പറ്റൂ.. പക്ഷേ ഇന്നു സിനിമക്കാര്‍ ഒപ്പിടുന്ന എഗ്രിമെന്റ് അന്ന് 2004ല്‍ ആരംഭിച്ചതിന്റെ തുടര്‍ച്ചയാണ് എന്നോര്‍ക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്..

ഒരു പക്ഷേ അന്നാ ഇഷ്യൂവില്‍ ഞാന്‍ ഇടപെട്ടില്ലായിരുന്നു എങ്കില്‍ മ്മമുക്കയെ വച്ചു തന്നെ കുറെ സിനിമകള്‍ അക്കാലത്തു ചെയ്തേനെ..പിന്നീട് സിനിമാ തൊഴിലാളികള്‍ക്കായി ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ പോയതും ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്.. ചിലര്‍ക്ക് അത്തരം സ്ഥാനങ്ങള്‍ ഗുണമുണ്ടാക്കിയേക്കാം.. പക്ഷേ എനിക്കു വ്ക്തിപരമായി പലരുടേം ശത്രുത സമ്പാദിക്കാനേ കഴിഞ്ഞുള്ളു.. സംഭവിച്ചതെല്ലാം നല്ലതിന്… ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് … നമുക്കു നിര്‍ഭയം യാത്ര തുടരം എന്നണെന്റെ പ്രമാണം..

ഏതായാലും മമ്മുക്കയെ വച്ചു ചെയ്ത രണ്ടു ചിത്രങ്ങളുടെ ഷൂട്ടിംഗ് അനുഭവങ്ങളും എനിക്കേറെ സ്മരണീയമാണ് ഓര്‍മ്മകളില്‍ സന്തോഷം പകരുന്നവയാണ്.. ഇന്ന് ഈ പ്രായത്തിലും മമ്മൂട്ടി എന്ന മഹാനടനത്തിന്റെ മഹിമയ്ക് ഒട്ടും മങ്ങലേല്‍ക്കാതെയുള്ള ആ എനര്‍ജി കാണുമ്പോള്‍ അത്ഭുതവും തോന്നാറുണ്ട്.. അതു തന്നെ പുതിയ തലമുറയ്ക് അനുകരണീയമാണ്..

Advertisement

Related News

'എന്തിനും ആദ്യം വേണ്ടെന്ന് പറയുന്ന പ്രകൃതം'; മമ്മൂട്ടിയുടെ ആരോഗ്യ രഹസ്യം പങ്കുവെച്ച് രമേഷ് പിഷാരടി, പിറന്നാൾ ദിനത്തിൽ പാലക്കാട്ടുകാർക്ക് താരത്തിന്റെ സമ്മാനം

'എന്തിനും ആദ്യം വേണ്ടെന്ന് പറയുന്ന പ്രകൃതം'; മമ്മൂട്ടിയുടെ ആരോഗ്യ രഹസ്യം പങ്കുവെച്ച് രമേഷ് പിഷാരടി, പിറന്നാൾ ദിനത്തിൽ പാലക്കാട്ടുകാർക്ക് താരത്തിന്റെ സമ്മാനം

ഒരു മെസ്സേജ് മാത്രം; മകളെ കാണാൻ 14 മണിക്കൂർ യാത്ര ചെയ്ത് പിറ്റേന്നുതന്നെ ഓടിയെത്തി അച്ഛൻ, ഹൃദയം തൊടുന്ന വീഡിയോ

ഒരു മെസ്സേജ് മാത്രം; മകളെ കാണാൻ 14 മണിക്കൂർ യാത്ര ചെയ്ത് പിറ്റേന്നുതന്നെ ഓടിയെത്തി അച്ഛൻ, ഹൃദയം തൊടുന്ന വീഡിയോ

ഇന്ത്യയിൽ സ്വസ്ഥമായി ജീവിക്കാൻ സാധിക്കുന്നില്ല; വിരാട് കോഹ്‌ലിയും അനുഷ്കയും ലണ്ടനിലേക്ക് ചേക്കേറുന്നതിന്റെ കാരണം വ്യക്തമാക്കി ഡോ. ശ്രീറാം നേനെ

ഇന്ത്യയിൽ സ്വസ്ഥമായി ജീവിക്കാൻ സാധിക്കുന്നില്ല; വിരാട് കോഹ്‌ലിയും അനുഷ്കയും ലണ്ടനിലേക്ക് ചേക്കേറുന്നതിന്റെ കാരണം വ്യക്തമാക്കി ഡോ. ശ്രീറാം നേനെ

ദീപ്തി കല്യാണിക്കെതിരായ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു; കുടുംബത്തെ അധിക്ഷേപിച്ചതിനാലാണ് വീഡിയോ ചെയ്തതെന്ന് ഹെലൻ ഓഫ് സ്പാർട്ട

ദീപ്തി കല്യാണിക്കെതിരായ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു; കുടുംബത്തെ അധിക്ഷേപിച്ചതിനാലാണ് വീഡിയോ ചെയ്തതെന്ന് ഹെലൻ ഓഫ് സ്പാർട്ട

തിരക്കഥയിൽ 'കരയണം' എന്ന് മാത്രം; തിയേറ്ററുകളെ കണ്ണീരണിയിച്ച രംഗത്തിന് പിന്നിലെ അനുഭവം പങ്കുവെച്ച് ഗിരീഷ് എ.ഡി

തിരക്കഥയിൽ 'കരയണം' എന്ന് മാത്രം; തിയേറ്ററുകളെ കണ്ണീരണിയിച്ച രംഗത്തിന് പിന്നിലെ അനുഭവം പങ്കുവെച്ച് ഗിരീഷ് എ.ഡി

Comments

Add a Comment

Our Channels

'ആ പ്രശ്നമുണ്ടായിരുന്നില്ലെങ്കിൽ മമ്മൂക്കയെ നായകനാക്കി കൂടുതൽ സിനിമകൾ ഒരുക്കാമായിരുന്നു'; സംവിധായകൻ വിനയൻ | Malayali Media