Malayali Media
Entertainment

ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ അധിക്ഷേപിച്ച സംഭവം: ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട'ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്

28 Aug 20262 views 3 min read
ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ അധിക്ഷേപിച്ച സംഭവം: ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട'ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്
Advertisement

തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പ്രമുഖ ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' എന്ന ധന്യ ഹർഷിദിനെതിരെ പോലീസ് കേസെടുത്തു. രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തി തൃശ്ശൂർ സൈബർ പോലീസാണ് നടപടി സ്വീകരിച്ചത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ദീപ്തി കല്യാണി നേരിട്ട് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഭാരതീയ ന്യായ സംഹിത (BNS), ഐ.ടി ആക്ട്, കേരള പോലീസ് ആക്ട്, ട്രാൻസ്‌ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് എന്നിവയിലെ ആറ് വ്യത്യസ്ത വകുപ്പുകളാണ് ധന്യക്കെതിരെ ചുമത്തിയിട്ടുള്ളത്. ദീപ്തി കല്യാണിയെയും അവരുടെ സുഹൃത്തിനെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ധന്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ദീപ്തിയും സുഹൃത്തും ചേർന്ന് പുതിയ തലമുറയെ വഴിതെറ്റിക്കുകയാണെന്നതടക്കമുള്ള കടുത്ത ആരോപണങ്ങളാണ് വീഡിയോയിലൂടെ ഉന്നയിച്ചത്.

തന്റെ വ്യക്തിപരമായ ജീവിതത്തെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഹെലൻ ഓഫ് സ്പാർട്ട നടത്തിയതെന്ന് ദീപ്തി പരാതിയിൽ വ്യക്തമാക്കുന്നു. ഇതിനുമുമ്പ്, കഴിഞ്ഞ ജൂലൈ മാസത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഹെലൻ ഓഫ് സ്പാർട്ടയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തത് വാർത്തകളിൽ ഇടംനേടിയിരുന്നു.

Tags:#hele of sparta#controversy
Advertisement

Related News

സൗദിയിൽ പന്നിയിറച്ചി വിൽക്കുന്ന ഹോട്ടൽ തുടങ്ങുന്നുവെന്ന വ്യാജപ്രചാരണം: ഡിജിപിക്കും സൈബർ പോലീസിനും പരാതി നൽകി റാപ്പർ വേടൻ

സൗദിയിൽ പന്നിയിറച്ചി വിൽക്കുന്ന ഹോട്ടൽ തുടങ്ങുന്നുവെന്ന വ്യാജപ്രചാരണം: ഡിജിപിക്കും സൈബർ പോലീസിനും പരാതി നൽകി റാപ്പർ വേടൻ

പുലിക്കളിയെ കലയായി കാണാനാകില്ല, പറഞ്ഞത് സ്വന്തം അഭിപ്രായം; വിവാദ പരാമർശത്തിൽ ഉറച്ചുനിന്ന് വി.കെ. ശ്രീരാമൻ

പുലിക്കളിയെ കലയായി കാണാനാകില്ല, പറഞ്ഞത് സ്വന്തം അഭിപ്രായം; വിവാദ പരാമർശത്തിൽ ഉറച്ചുനിന്ന് വി.കെ. ശ്രീരാമൻ

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ഷൂട്ടിംഗ് നിലയ്ക്കലിൽ തുടങ്ങി; സന്നിധാനത്തെ ചിത്രീകരണത്തിന് എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ഷൂട്ടിംഗ് നിലയ്ക്കലിൽ തുടങ്ങി; സന്നിധാനത്തെ ചിത്രീകരണത്തിന് എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

മോഹൻലാൽ ചിത്രം 'അതിമനോഹരം': സന്നിധാനത്ത് ചിത്രീകരണത്തിന് വനംവകുപ്പിന്റെ വിലക്ക്; പമ്പയ്ക്ക് താഴെ ഷൂട്ടിംഗ് നാളെ നടക്കും

മോഹൻലാൽ ചിത്രം 'അതിമനോഹരം': സന്നിധാനത്ത് ചിത്രീകരണത്തിന് വനംവകുപ്പിന്റെ വിലക്ക്; പമ്പയ്ക്ക് താഴെ ഷൂട്ടിംഗ് നാളെ നടക്കും

വംശനാശഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ കുരങ്ങിനെ കൈവശം വെച്ച സംഭവം: നടൻ വിക്രമിന് വനംവകുപ്പിന്റെ നോട്ടീസ്; മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം

വംശനാശഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ കുരങ്ങിനെ കൈവശം വെച്ച സംഭവം: നടൻ വിക്രമിന് വനംവകുപ്പിന്റെ നോട്ടീസ്; മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം

Comments

Add a Comment

Our Channels

ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ അധിക്ഷേപിച്ച സംഭവം: ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട'ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് | Malayali Media