Malayali Media
Entertainment

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ഷൂട്ടിംഗ് നിലയ്ക്കലിൽ തുടങ്ങി; സന്നിധാനത്തെ ചിത്രീകരണത്തിന് എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

Admin User19 Aug 202647 views 3 min read
മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ഷൂട്ടിംഗ് നിലയ്ക്കലിൽ തുടങ്ങി; സന്നിധാനത്തെ ചിത്രീകരണത്തിന് എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
Advertisement

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അതിമനോഹരം’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം നിലയ്ക്കലിൽ ആരംഭിച്ചു. റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് നിലവിൽ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ രണ്ടാം ഘട്ട ഷെഡ്യൂൾ ശബരിമലയിൽ ചിത്രീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പെരിയാർ ടൈഗർ റിസർവ് പരിധിയിൽ ചിത്രീകരണത്തിന് അനുമതി നിഷേധിക്കപ്പെട്ടപ്പോൾ, നിലയ്ക്കൽ ബസ് സ്റ്റാൻഡ്, പമ്പ തുടങ്ങിയ ഭാഗങ്ങളിൽ ഷൂട്ടിംഗ് നടത്താൻ റാന്നി ഡി.എഫ്.ഒ അനുമതി നൽകുകയായിരുന്നു.

ശബരിമല സന്നിധാനത്ത് ചിത്രീകരണം നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് യാതൊരു എതിർപ്പുമില്ലെന്ന് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ബോർഡ് അനുമതി നൽകുമ്പോഴും വനംവകുപ്പിന്റെ അനുമതി അനിവാര്യമാണെന്ന് വ്യക്തമാക്കിയിരുന്നുവെന്നും പെരിയാർ ടൈഗർ റിസർവിന്റെ അനുമതി ആവശ്യമാണെങ്കിലും അവർ ഇതുവരെ അത് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മോഹൻലാൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി അയ്യപ്പഭക്തരെ കടത്തിവിടുന്ന രംഗങ്ങളാണ് ഇന്ന് നിലയ്ക്കലിൽ പ്രധാനമായും ചിത്രീകരിച്ചത്.

Tags:#athimanoharam
Advertisement

Related News

മോഹൻലാൽ ചിത്രം 'അതിമനോഹരം': സന്നിധാനത്ത് ചിത്രീകരണത്തിന് വനംവകുപ്പിന്റെ വിലക്ക്; പമ്പയ്ക്ക് താഴെ ഷൂട്ടിംഗ് നാളെ നടക്കും

മോഹൻലാൽ ചിത്രം 'അതിമനോഹരം': സന്നിധാനത്ത് ചിത്രീകരണത്തിന് വനംവകുപ്പിന്റെ വിലക്ക്; പമ്പയ്ക്ക് താഴെ ഷൂട്ടിംഗ് നാളെ നടക്കും

വംശനാശഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ കുരങ്ങിനെ കൈവശം വെച്ച സംഭവം: നടൻ വിക്രമിന് വനംവകുപ്പിന്റെ നോട്ടീസ്; മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം

വംശനാശഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ കുരങ്ങിനെ കൈവശം വെച്ച സംഭവം: നടൻ വിക്രമിന് വനംവകുപ്പിന്റെ നോട്ടീസ്; മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം

ഹോളിവുഡ് താരം ടോം ക്രൂസിന് തന്നോട് ക്രഷ് ഉണ്ട്; ഒന്നിച്ചുള്ള വീഡിയോകൾ അയച്ചുതരാറുണ്ടെന്ന് നടി മല്ലിക ഷെറാവത്ത്

ഹോളിവുഡ് താരം ടോം ക്രൂസിന് തന്നോട് ക്രഷ് ഉണ്ട്; ഒന്നിച്ചുള്ള വീഡിയോകൾ അയച്ചുതരാറുണ്ടെന്ന് നടി മല്ലിക ഷെറാവത്ത്

സുദേവ് നായരുടെ പിന്തുണയില്ലെങ്കിൽ ഈ ചിത്രം സാധ്യമാകില്ലായിരുന്നു; 'ടോക്സിക്' ട്രെയിലർ ലോഞ്ചിൽ യാഷ്

സുദേവ് നായരുടെ പിന്തുണയില്ലെങ്കിൽ ഈ ചിത്രം സാധ്യമാകില്ലായിരുന്നു; 'ടോക്സിക്' ട്രെയിലർ ലോഞ്ചിൽ യാഷ്

'അയാൾ അന്യനെപ്പോലെയായിരുന്നു, ജീവിതം പൂർണ്ണമായും നിയന്ത്രിച്ചു'; രണ്ട് വർഷം നീണ്ട ടോക്സിക് റിലേഷൻഷിപ്പിനെപ്പറ്റി മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ

'അയാൾ അന്യനെപ്പോലെയായിരുന്നു, ജീവിതം പൂർണ്ണമായും നിയന്ത്രിച്ചു'; രണ്ട് വർഷം നീണ്ട ടോക്സിക് റിലേഷൻഷിപ്പിനെപ്പറ്റി മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ

Comments

Add a Comment

Our Channels

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ഷൂട്ടിംഗ് നിലയ്ക്കലിൽ തുടങ്ങി; സന്നിധാനത്തെ ചിത്രീകരണത്തിന് എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് | Malayali Media