Malayali Media
Entertainment

മോഹൻലാൽ ചിത്രം 'അതിമനോഹരം': സന്നിധാനത്ത് ചിത്രീകരണത്തിന് വനംവകുപ്പിന്റെ വിലക്ക്; പമ്പയ്ക്ക് താഴെ ഷൂട്ടിംഗ് നാളെ നടക്കും

17 Aug 202633 views 3 min read
മോഹൻലാൽ ചിത്രം 'അതിമനോഹരം': സന്നിധാനത്ത് ചിത്രീകരണത്തിന് വനംവകുപ്പിന്റെ വിലക്ക്; പമ്പയ്ക്ക് താഴെ ഷൂട്ടിംഗ് നാളെ നടക്കും
Advertisement

ശബരിമല: തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന 'അതിമനോഹരം' എന്ന പുതിയ സിനിമയ്ക്ക് ശബരിമല സന്നിധാനത്ത് ചിത്രീകരണാനുമതി നിഷേധിച്ച് വനംവകുപ്പ്. ഇതോടെ സന്നിധാനത്തോ അനുബന്ധ പ്രദേശങ്ങളിലോ സിനിമയുടെ ഷൂട്ടിംഗ് നടക്കില്ലെന്ന് വ്യക്തമായി. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിൽ വരുന്നതിനാലാണ് ഇവിടെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നൽകാതിരുന്നത്.

അതേസമയം, പമ്പ വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുന്ന റാന്നി വനം ഡിവിഷൻ പരിധിയിൽ സിനിമയുടെ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ പമ്പയ്ക്ക് മുൻപുള്ള പ്രദേശങ്ങളിൽ നാളെ ഷൂട്ടിംഗ് നടക്കും. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമല പശ്ചാത്തലമാക്കി പൂർത്തിയാക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. നേരത്തെ കർശന ഉപാധികളോടെ സന്നിധാനത്തും പരിസരങ്ങളിലും ചിത്രീകരണത്തിന് ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. മുൻപ് മകരവിളക്ക് കാലത്ത് അനുമതിയില്ലാതെ ശബരിമലയിൽ സിനിമാ ചിത്രീകരണം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചാണ് അണിയറപ്രവർത്തകർ അനുമതി തേടിയത്.

Tags:#MOLLYWOOD#THARUN MOORTHY#MOHANLAL
Advertisement

Related News

വംശനാശഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ കുരങ്ങിനെ കൈവശം വെച്ച സംഭവം: നടൻ വിക്രമിന് വനംവകുപ്പിന്റെ നോട്ടീസ്; മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം

വംശനാശഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ കുരങ്ങിനെ കൈവശം വെച്ച സംഭവം: നടൻ വിക്രമിന് വനംവകുപ്പിന്റെ നോട്ടീസ്; മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം

ഹോളിവുഡ് താരം ടോം ക്രൂസിന് തന്നോട് ക്രഷ് ഉണ്ട്; ഒന്നിച്ചുള്ള വീഡിയോകൾ അയച്ചുതരാറുണ്ടെന്ന് നടി മല്ലിക ഷെറാവത്ത്

ഹോളിവുഡ് താരം ടോം ക്രൂസിന് തന്നോട് ക്രഷ് ഉണ്ട്; ഒന്നിച്ചുള്ള വീഡിയോകൾ അയച്ചുതരാറുണ്ടെന്ന് നടി മല്ലിക ഷെറാവത്ത്

സുദേവ് നായരുടെ പിന്തുണയില്ലെങ്കിൽ ഈ ചിത്രം സാധ്യമാകില്ലായിരുന്നു; 'ടോക്സിക്' ട്രെയിലർ ലോഞ്ചിൽ യാഷ്

സുദേവ് നായരുടെ പിന്തുണയില്ലെങ്കിൽ ഈ ചിത്രം സാധ്യമാകില്ലായിരുന്നു; 'ടോക്സിക്' ട്രെയിലർ ലോഞ്ചിൽ യാഷ്

'അയാൾ അന്യനെപ്പോലെയായിരുന്നു, ജീവിതം പൂർണ്ണമായും നിയന്ത്രിച്ചു'; രണ്ട് വർഷം നീണ്ട ടോക്സിക് റിലേഷൻഷിപ്പിനെപ്പറ്റി മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ

'അയാൾ അന്യനെപ്പോലെയായിരുന്നു, ജീവിതം പൂർണ്ണമായും നിയന്ത്രിച്ചു'; രണ്ട് വർഷം നീണ്ട ടോക്സിക് റിലേഷൻഷിപ്പിനെപ്പറ്റി മനസ്സ് തുറന്ന് അനുപമ പരമേശ്വരൻ

മൂന്ന് മാസത്തിനുള്ളിൽ വിവാഹനിശ്ചയത്തിലേക്ക് കാര്യങ്ങളെത്തി; ലക്ഷ്യം പ്രണയമല്ല, നിയന്ത്രണത്തിലാക്കലാണെന്ന് തിരിച്ചറിഞ്ഞു: അനുപമ പരമേശ്വരൻ

മൂന്ന് മാസത്തിനുള്ളിൽ വിവാഹനിശ്ചയത്തിലേക്ക് കാര്യങ്ങളെത്തി; ലക്ഷ്യം പ്രണയമല്ല, നിയന്ത്രണത്തിലാക്കലാണെന്ന് തിരിച്ചറിഞ്ഞു: അനുപമ പരമേശ്വരൻ

Comments

Add a Comment

Our Channels

മോഹൻലാൽ ചിത്രം 'അതിമനോഹരം': സന്നിധാനത്ത് ചിത്രീകരണത്തിന് വനംവകുപ്പിന്റെ വിലക്ക്; പമ്പയ്ക്ക് താഴെ ഷൂട്ടിംഗ് നാളെ നടക്കും | Malayali Media