മുതിർന്ന പേസർ ഭുവനേശ്വർ കുമാറിനെ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഈ സീസൺ ഐപിഎൽ അവസാനിച്ചയുടൻ തന്നെ ഭുവനേശ്വറിനെ ടീമിലേക്ക് തിരഞ്ഞെടുക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാറ്റർമാർക്ക് പൂർണ്ണ ആധിപത്യമുള്ള ഇന്ത്യൻ സാഹചര്യങ്ങളിൽ മികച്ച രീതിയിൽ പന്തെറിയുകയെന്നത് നിസ്സാര കാര്യമല്ലെന്നും, അതിനാൽ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന ഏത് ബൗളറെയും നേരിട്ട് ദേശീയ ടീമിലെടുക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഐപിഎൽ സീസൺ പൂർത്തിയായ ഉടൻ തന്നെ ഭുവനേശ്വറിന് അവസരം ലഭിക്കേണ്ടതായിരുന്നുവെന്നും മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.
റൺസ് വിട്ടുകൊടുക്കാതെ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ ഭുവനേശ്വർ പുലർത്തിയ സ്ഥിരതയും മികവും കളിയുടെ ഗതി തന്നെ മാറ്റാൻ കെൽപ്പുള്ളതായിരുന്നുവെന്നും മുൻ താരം കൂട്ടിച്ചേർത്തു.





