Malayali Media
Sports

ഡ്രസ്സിംഗ് റൂമിലെ ഭിന്നതയും സ്മൃതിയുമായുള്ള തർക്കവും? ; ഹർമൻപ്രീത് കൗർ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു

സ്മൃതി മന്ദാന നായികയാകും

08 Oct 20261 views 3 min read
ഡ്രസ്സിംഗ് റൂമിലെ ഭിന്നതയും സ്മൃതിയുമായുള്ള തർക്കവും? ; ഹർമൻപ്രീത് കൗർ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു
Advertisement

ബിസിസിഐ റിവ്യൂ യോഗത്തിന് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ പദവി ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ. ഹെഡ് കോച്ച് അമോൽ മജുംദാറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും പങ്കെടുത്ത യോഗത്തിൽ ടീമിൽ നേതൃമാറ്റം അനിവാര്യമാണെന്ന് ബോർഡ് നിലപാടെടുത്തതോടെയാണ് ഹർമൻപ്രീതിന്റെ രാജി. ഒരു ഫോർമാറ്റിലെങ്കിലും നായികയായി തുടരാൻ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും താരം അത് നിരസിക്കുകയായിരുന്നു; ഇതോടെ സ്മൃതി മന്ദാന ടീമിന്റെ പുതിയ ക്യാപ്റ്റനാകും.

കഴിഞ്ഞ വർഷം സ്വന്തം മണ്ണിൽ നടന്ന ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിച്ചിരുന്നു. എന്നാൽ, ലോകകപ്പ് വിജയത്തിന് ശേഷവും നായകസ്ഥാനത്ത് മാറ്റമുണ്ടാകാത്തതിൽ സ്മൃതി മന്ദാനയ്ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

നായകസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ കുറച്ചുകാലമായി നേർക്കുനേർ സംസാരിക്കാറില്ലായിരുന്നുവെന്നും ഇത് ഡ്രസ്സിംഗ് റൂമിൽ കടുത്ത അസ്വസ്ഥതയ്ക്കും ഭിന്നതയ്ക്കും വഴിവെച്ചതായും ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Advertisement

Related News

അർജന്റീന ജയിക്കുന്നത് കാണാൻ താൽപ്പര്യമില്ലാത്തവരുണ്ട്, വരുംതലമുറ കൂടുതൽ കഠിനാധ്വാനം ചെയ്യണം; വിടവാങ്ങൽ പ്രസംഗത്തിൽ ലയണൽ മെസ്സിയുടെ മുന്നറിയിപ്പ്

അർജന്റീന ജയിക്കുന്നത് കാണാൻ താൽപ്പര്യമില്ലാത്തവരുണ്ട്, വരുംതലമുറ കൂടുതൽ കഠിനാധ്വാനം ചെയ്യണം; വിടവാങ്ങൽ പ്രസംഗത്തിൽ ലയണൽ മെസ്സിയുടെ മുന്നറിയിപ്പ്

അർജന്റീന കുപ്പായത്തിൽ ലയണൽ മെസിക്ക് ഗംഭീര വിടവാങ്ങൽ; ബെനിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ആധികാരിക ജയം

അർജന്റീന കുപ്പായത്തിൽ ലയണൽ മെസിക്ക് ഗംഭീര വിടവാങ്ങൽ; ബെനിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ആധികാരിക ജയം

റൊണാൾഡോയ്ക്ക് ടീമിലേക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിയെത്താം; ഒരുക്കമാണെന്ന് വ്യക്തമാക്കിയാൽ മതിയെന്ന് കോച്ച് ജോർജ് ജീസസ്

റൊണാൾഡോയ്ക്ക് ടീമിലേക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിയെത്താം; ഒരുക്കമാണെന്ന് വ്യക്തമാക്കിയാൽ മതിയെന്ന് കോച്ച് ജോർജ് ജീസസ്

'ഇത് ക്രിക്കറ്റല്ല, ബാറ്റിങ് മാത്രമാണ്'; ഗുവാഹാത്തിയിലെ കൂറ്റൻ റൺവേട്ടയ്ക്ക് പിന്നാലെ പിച്ചിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ

'ഇത് ക്രിക്കറ്റല്ല, ബാറ്റിങ് മാത്രമാണ്'; ഗുവാഹാത്തിയിലെ കൂറ്റൻ റൺവേട്ടയ്ക്ക് പിന്നാലെ പിച്ചിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ

ഹാർദിക് പാണ്ഡ്യയുടെ മടങ്ങിവരവ് വീണ്ടും അനിശ്ചിതത്വത്തിൽ; പുതിയ സ്കാനിംഗിൽ പരിക്ക് സ്ഥിരീകരിച്ചു

ഹാർദിക് പാണ്ഡ്യയുടെ മടങ്ങിവരവ് വീണ്ടും അനിശ്ചിതത്വത്തിൽ; പുതിയ സ്കാനിംഗിൽ പരിക്ക് സ്ഥിരീകരിച്ചു

Comments

Add a Comment

Our Channels

ഡ്രസ്സിംഗ് റൂമിലെ ഭിന്നതയും സ്മൃതിയുമായുള്ള തർക്കവും? ; ഹർമൻപ്രീത് കൗർ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു | Malayali Media