Malayali Media
Sports

കോഹ്‌ലി ഫൗണ്ടേഷന്റെ സഹായം കരിയറിലെ നിർണായക ഘട്ടത്തിൽ; സ്വർണനേട്ടത്തിന് പിന്നാലെ സാക്ഷി ചൗധരി

09 Aug 20261 views 3 min read
കോഹ്‌ലി ഫൗണ്ടേഷന്റെ സഹായം കരിയറിലെ നിർണായക ഘട്ടത്തിൽ; സ്വർണനേട്ടത്തിന് പിന്നാലെ സാക്ഷി ചൗധരി
Advertisement

കോമൺവെൽത്ത് ഗെയിംസിൽ ബോക്‌സിങ്ങിൽ സ്വർണം നേടി ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ തന്റെ കരിയറിൽ വിരാട് കോഹ്‌ലി നൽകിയ പിന്തുണയെക്കുറിച്ച് തുറന്നുപറഞ്ഞ് ബോക്‌സർ സാക്ഷി ചൗധരി. വിജയത്തിലേക്കുള്ള യാത്രയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ സഹായം നിർണായകമായിരുന്നുവെന്ന് താരം വ്യക്തമാക്കി.

ഗ്ലാസ്ഗോയിൽ നടന്ന വനിതകളുടെ 51 കിലോ വിഭാഗത്തിലാണ് ഹരിയാന സ്വദേശിനിയായ സാക്ഷി സ്വർണമണിഞ്ഞത്. കരിയറിൽ ഏറെ നിർണായകമായൊരു ഘട്ടത്തിലായിരുന്നു കോഹ്‌ലി തനിക്ക് സഹായം നൽകിയതെന്ന് സാക്ഷി പറഞ്ഞു. വിരാട് കോഹ്‌ലി ഫൗണ്ടേഷൻ വഴിയാണ് താരത്തിന് സഹായം ലഭിച്ചത്.

കോഹ്‌ലി നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച സാക്ഷി, അദ്ദേഹത്തിന്റെ സഹായം സാമ്പത്തിക പിന്തുണയിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്നും വ്യക്തമാക്കി.

പരിക്കുകളെത്തുടർന്ന് 2022ലെ കോമൺവെൽത്ത് ഗെയിംസിലും 2023ലെ ഏഷ്യൻ ഗെയിംസിലും പങ്കെടുക്കാൻ കഴിയാതെ വന്നതോടെയാണ് 54 കിലോ വിഭാഗത്തിൽ നിന്ന് സാക്ഷി 51 കിലോ വിഭാഗത്തിലേക്ക് മാറിയത്. ഫൈനലിൽ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5-0ന് പരാജയപ്പെടുത്തിയാണ് സാക്ഷി ചരിത്രനേട്ടം സ്വന്തമാക്കിയത്.

Advertisement

Comments

Add a Comment

Our Channels

കോഹ്‌ലി ഫൗണ്ടേഷന്റെ സഹായം കരിയറിലെ നിർണായക ഘട്ടത്തിൽ; സ്വർണനേട്ടത്തിന് പിന്നാലെ സാക്ഷി ചൗധരി | Malayali Media