Malayali Media
Kerala

രേഖകൾ കൈവശമുണ്ടായിട്ടും 11 ദിവസം അജ്ഞാതനായി കഴിഞ്ഞു; മെഡിക്കൽ കോളേജിൽ മരിച്ചയാളെ ബന്ധുക്കൾ അറിഞ്ഞത് മോർച്ചറിയിലെത്തിയ ശേഷം

29 Nov 20261 views 3 min read
രേഖകൾ കൈവശമുണ്ടായിട്ടും 11 ദിവസം അജ്ഞാതനായി കഴിഞ്ഞു; മെഡിക്കൽ കോളേജിൽ മരിച്ചയാളെ ബന്ധുക്കൾ അറിഞ്ഞത് മോർച്ചറിയിലെത്തിയ ശേഷം
Advertisement

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കഴക്കൂട്ടം സ്വദേശി ജോൺസൺ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 11 ദിവസം അജ്ഞാതനായി കഴിഞ്ഞ് മരിച്ചു. ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഭാര്യയുടെയും മകന്റെയും ഫോൺ നമ്പറുകൾ എന്നിവ കൈവശമുണ്ടായിരുന്നിട്ടും ആശുപത്രി അധികൃതർ പരിശോധിക്കാത്തതിനാൽ, മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷമാണ് പൊലീസ് വഴി ബന്ധുക്കൾ വിവരമറിയുന്നത്.

സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ വിദഗ്ധ ചികിത്സ നൽകി ജോൺസന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

സ്വകാര്യ സ്ഥാപനത്തിൽ ഫിനാൻസ് മാനേജറായിരുന്ന ജോൺസണെ ഒക്ടോബർ 17-ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാരാണ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

അപകടത്തിന് പിന്നാലെ ആശുപത്രി അധികൃതർ വീട്ടുകാരെയോ പൊലീസിനെയോ വിവരം അറിയിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. ചികിത്സയിലിരിക്കെ ഒക്ടോബർ 27-നാണ് ജോൺസൺ മരണപ്പെട്ടത്.

Tags:#തിരുവനന്തപുരം മെഡിക്കൽ കോളേജ്#കഴക്കൂട്ടം അപകടം#തിരുവനന്തപുരം വാർത്തകൾ#കേരള വാർത്തകൾ#മനുഷ്യാവകാശ കമ്മീഷൻ#Thiruvananthapuram Medical College Lapse#Kazhakkoottam Accident#Thiruvananthapuram News Malayalam#Kerala News
Advertisement

Comments

Add a Comment

Our Channels