Malayali Media
Kerala

65,000 രൂപയുടെ ക്വിസ് മത്സരത്തിന് പരസ്യച്ചെലവ് 2.14 കോടി; കിഫ്ബിയിലെ ധൂർത്ത് പുറത്ത്

29 Nov 20262 views 3 min read
65,000 രൂപയുടെ ക്വിസ് മത്സരത്തിന് പരസ്യച്ചെലവ് 2.14 കോടി; കിഫ്ബിയിലെ ധൂർത്ത് പുറത്ത്
Advertisement

തിരുവനന്തപുരം: സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിനായി 65,000 രൂപ മാത്രം ചെലവഴിച്ച കിഫ്ബി, ഇതിന്റെ പരസ്യങ്ങൾക്കായി 2,14,15,296 രൂപ ചെലവഴിച്ചതായി വിവരവകാശ രേഖ. മത്സരത്തേക്കാൾ 329 ഇരട്ടി തുകയാണ് പരസ്യത്തിനായി മാത്രം ഉപയോഗിച്ചതെന്നും, ക്വിസിൽ ആകെ എത്ര പേർ പങ്കെടുത്തുവെന്ന കണക്കുകൾ പക്കലില്ലെന്നുമാണ് കിഫ്ബിയുടെ മറുപടി.

2025 നവംബർ ഒന്നിന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് 'കഹൂട്ട്' എന്ന ഓൺലൈൻ ആപ്ലിക്കേഷൻ വഴിയാണ് സംസ്ഥാനതല ക്വിസ് നടന്നത്. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ എൻജിനിയറിങ് വിദ്യാർത്ഥികൾക്കായി സിവിൽ എൻജിനീയറിങ് മത്സരപരീക്ഷാ പരിശീലന സ്ഥാപനമായ 'സിവിലിയൻസ്' മുഖേനയായിരുന്നു മത്സരം സംഘടിപ്പിച്ചത്.

മത്സരത്തിനായി ചെലവഴിച്ച 65,000 രൂപയിൽ 45,000 രൂപ വിജയികൾക്കുള്ള ക്യാഷ് അവാർഡായും 20,000 രൂപ മത്സരം നടത്തിയ ഏജൻസിക്ക് നൽകിയതായുമാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

Tags:#കിഫ്ബി#വിവരവകാശ രേഖ#തിരുവനന്തപുരം വാർത്തകൾ#കേരള വാർത്തകൾ#കേരള രാഷ്ട്രീയം#KIIFB Controversy#KIIFB Quiz Ad Expense#RTI Kerala#Thiruvananthapuram News Malayalam#Kerala News
Advertisement

Comments

Add a Comment

Our Channels

65,000 രൂപയുടെ ക്വിസ് മത്സരത്തിന് പരസ്യച്ചെലവ് 2.14 കോടി; കിഫ്ബിയിലെ ധൂർത്ത് പുറത്ത് | Malayali Media