Malayali Media
Kerala

ഡയറ്റുകളിലെ ഡെപ്യൂട്ടേഷൻ അധ്യാപകരെ മാതൃസർവീസിലേക്ക് തിരിച്ചയച്ചു; പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

29 Nov 20262 views 3 min read
ഡയറ്റുകളിലെ ഡെപ്യൂട്ടേഷൻ അധ്യാപകരെ മാതൃസർവീസിലേക്ക് തിരിച്ചയച്ചു; പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം
Advertisement

തിരുവനന്തപുരം:സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിൽ (ഡയറ്റ്) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചിരുന്ന അധ്യാപകരെ മാതൃസർവീസിലേക്ക് തിരിച്ചയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഡയറ്റുകളിലെ ലക്ചറർ തസ്തികകളുമായി ബന്ധപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയെ തുടർന്നാണ് വകുപ്പിന്റെ ഈ നടപടി.

ഡെപ്യൂട്ടേഷൻ നിയമനത്തെ സ്ഥിരനിയമനമായി കണക്കാക്കാനാകില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു. 2011-ലെ ചട്ടങ്ങൾ അനുസരിച്ച് ലക്ചറർ തസ്തികകളിലെ സ്ഥിരനിയമനം പി.എസ്.സി മുഖേനയുള്ള നടപടിക്രമങ്ങൾ പാലിച്ചായിരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

ലക്ചറർ തസ്തികകളിലേക്ക് 46 പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നിലനിൽക്കെ വിവിധ ഡയറ്റുകളിൽ അധ്യാപകർ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നത് ട്വന്റിഫോർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ ഉത്തരവിലൂടെ ഒഴിവുവരുന്ന തസ്തികകളിൽ പി.എസ്.സി നിയമന നടപടികൾക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.

Tags:#പൊതുവിദ്യാഭ്യാസ വകുപ്പ്#ഡയറ്റ് നിയമനം#കേരള പി എസ് സി#കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ#തിരുവനന്തപുരം വാർത്തകൾ#കേരള വാർത്തകൾ#DIET Deputation Teachers#Kerala General Education Department#Kerala PSC Rank List#Thiruvananthapuram News Malayalam
Advertisement

Comments

Add a Comment

Our Channels

ഡയറ്റുകളിലെ ഡെപ്യൂട്ടേഷൻ അധ്യാപകരെ മാതൃസർവീസിലേക്ക് തിരിച്ചയച്ചു; പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം | Malayali Media