Malayali Media
Kerala

പെട്രോളിലെ എഥനോൾ പരിശോധന: എണ്ണക്കമ്പനികൾ സഹകരിക്കുന്നില്ല, നിയമോപദേശം തേടാൻ കേരളം

Admin User29 Nov 202623 views 3 min read
പെട്രോളിലെ എഥനോൾ പരിശോധന: എണ്ണക്കമ്പനികൾ സഹകരിക്കുന്നില്ല, നിയമോപദേശം തേടാൻ കേരളം
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് പരിശോധിക്കുന്നതിൽ എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും സഹകരിക്കാത്ത സാഹചര്യത്തിൽ നിയമോപദേശം തേടാൻ കേരളം. താരതമ്യ പരിശോധനയ്ക്കായി 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ ആവശ്യപ്പെട്ട് കത്തും റിമൈൻഡർ നോട്ടും അയച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് സർക്കാരിന്റെ ഈ നീക്കം; നിയമോപദേശം തേടി ബദൽ പരിശോധനാ മാർഗ്ഗങ്ങൾ സ്വീകരിക്കാനാണ് തീരുമാനം.

ഐ.ഒ.സി, ബി.പി.സി.എൽ തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ സാമ്പിൾ നൽകാമെന്ന് ആദ്യം സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. നേരത്തെ കർണാടക സർക്കാർ നടത്തിയ പരിശോധനാ ഫലം നിയമപരമായി ചോദ്യം ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ, കേരളത്തിലെ പരിശോധനാ ഫലം കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും കമ്പനികളുടെ പിന്മാറ്റം ഉൾപ്പെടെ കോടതിക്ക് മുന്നിലെത്തിക്കാനുമാണ് നിയമപരിശോധന നടത്തുന്നത്.

കർണാടകയിലെ ഏഴ് ജില്ലകളിലെ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിൽ 31 ശതമാനം വരെ എഥനോൾ കലർത്തിയതായി ഒക്ടോബർ അവസാനം കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് താരതമ്യ പരിശോധനയ്ക്ക് ശുദ്ധമായ പെട്രോൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തയച്ചത്.

Tags:#എഥനോൾ പെട്രോൾ#അനൂപ് ജേക്കബ്#എണ്ണക്കമ്പനികൾ#തിരുവനന്തപുരം വാർത്തകൾ#കേരള വാർത്തകൾ#Ethanol Blending Petrol Kerala#Anoop Jacob#IOC BPCL Kerala#Thiruvananthapuram News Malayalam#Kerala News
Advertisement

Comments

Add a Comment

Our Channels

പെട്രോളിലെ എഥനോൾ പരിശോധന: എണ്ണക്കമ്പനികൾ സഹകരിക്കുന്നില്ല, നിയമോപദേശം തേടാൻ കേരളം | Malayali Media