കോഴിക്കോട്: എസ്.എം.എ (SMA) ബാധിതരായ കുട്ടികളുടെ ചികിത്സാ സഹായ ഫണ്ടുമായി ബന്ധപ്പെട്ട് താൻ നടത്തിയ മുൻ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ. നൂതന ചികിത്സയിലൂടെ കുട്ടികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നതായും, കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും ആരോഗ്യ വീണ്ടെടുപ്പിനുമായി സമൂഹം ഒന്നിച്ചു നിൽക്കണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഏത് ചികിത്സയ്ക്ക് വേണ്ടിയാണ് ധനസമാഹരണം നടത്തുന്നതെന്ന് നേരത്തെ വ്യക്തമാക്കാതിരുന്ന സാഹചര്യത്തിലാണ് സർക്കാർ സൗജന്യമായി നൽകിവരുന്ന മരുന്നിനെക്കുറിച്ച് താൻ വിശദീകരിച്ചതെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.





