പാലക്കാട്: സൗന്ദര്യവർധക വസ്തുക്കളും പ്രോട്ടീൻ പൗഡറുകളും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാനത്തെ സ്കൂളുകളിൽ ബോധവൽക്കരണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ഇതിനായുള്ള പ്രത്യേക മാർഗനിർദേശങ്ങൾ രണ്ട് ദിവസത്തിനകം സ്കൂളുകൾക്ക് കൈമാറും.
മുഖം വെളുക്കാനുള്ള ഫേസ് ക്രീമുകൾ ഉപയോഗിച്ചതുമൂലം ത്വക് രോഗങ്ങൾ ബാധിച്ച് നിരവധി പേർ ഇപ്പോഴും ചികിത്സ തേടുന്ന സാഹചര്യത്തിലാണ് വകുപ്പിന്റെ ഈ ഇടപെടൽ.





