Malayali Media
Kerala

കാസർഗോഡ് എൻഡോസൾഫാൻ ജില്ലാ സെൽ പുനഃസംഘടിപ്പിച്ചു; മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരാൻ മുഖ്യമന്ത്രിയുടെ നിർദേശം

Admin User29 Nov 20261 views 3 min read
കാസർഗോഡ് എൻഡോസൾഫാൻ ജില്ലാ സെൽ പുനഃസംഘടിപ്പിച്ചു; മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരാൻ മുഖ്യമന്ത്രിയുടെ നിർദേശം
Advertisement

കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള ജില്ലാ സെൽ സർക്കാർ പുനഃസംഘടിപ്പിച്ചു. ജില്ലയുടെ ചുമതലയുള്ള തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി ചെയർമാനും ജില്ലാ കളക്ടർ കൺവീനറുമായാണ് പുതിയ സമിതി നിലവിൽ വന്നത്; മൂന്ന് മാസത്തിലൊരിക്കൽ സെൽ യോഗം ചേരണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

നവംബർ 20-ന് മുഖ്യമന്ത്രി കാസർഗോഡ് വച്ച് എൻഡോസൾഫാൻ ദുരിതബാധിതരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ ഉത്തരവിറക്കിയത്. കഴിഞ്ഞ നാല് വർഷമായി എൻഡോസൾഫാൻ സെൽ യോഗം പോലും ചേർന്നിരുന്നില്ലെന്ന് ദുരിതബാധിതർ ചർച്ചയിൽ പരാതിപ്പെട്ടിരുന്നു.

പുനഃസംഘടിപ്പിച്ച സമിതിയിൽ കാസർഗോഡ് എം.പി, ജില്ലയിലെ എം.എൽ.എമാർ, തദ്ദേശ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം എൻഡോസൾഫാൻ സമര സമിതി പ്രതിനിധിയായി അമ്പലത്തറ കുഞ്ഞികൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:#എൻഡോസൾഫാൻ#കാസർഗോഡ് വാർത്തകൾ#കെ എം ഷാജി#അമ്പലത്തറ കുഞ്ഞികൃഷ്ണൻ#കേരള വാർത്തകൾ#Endosulfan Cell Kasaragod#KM Shaji#Ambalathara Kunhikrishnan#Kasaragod News Malayalam#Kerala News
Advertisement

Comments

Add a Comment

Our Channels