Malayali Media
Kerala

കോതമംഗലം, മണർകാട് പള്ളികളിൽ അന്ത്യോക്യ പാത്രിയർക്കീസ് ബാവ പ്രവേശിച്ചത് നിയമലംഘനവും കവർച്ചക്കാരുടെ രീതിയുമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ

25 Nov 20261 views 3 min read
കോതമംഗലം, മണർകാട് പള്ളികളിൽ അന്ത്യോക്യ പാത്രിയർക്കീസ് ബാവ പ്രവേശിച്ചത് നിയമലംഘനവും കവർച്ചക്കാരുടെ രീതിയുമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
Advertisement

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള കോതമംഗലം, മണർകാട് എന്നീ പുരാതന പള്ളികളിൽ അന്ത്യോക്യ പാത്രിയർക്കീസ് ബാവ പ്രവേശിച്ചത് വലിയ അപരാധവും നിയമലംഘനവുമാണെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. അവകാശമില്ലാത്തവർ സഭയുടെ പള്ളികളിൽ അനധികൃതമായി പ്രവേശിക്കുന്നത് കവർച്ചക്കാരുടെ രീതിയാണെന്നും, ഈ പള്ളികളിൽ പ്രവേശിക്കാൻ മലങ്കര മെത്രാപ്പോലീത്തായ്ക്കും കാതോലിക്കായ്ക്കും അദ്ദേഹം ചുമതലപ്പെടുത്തുന്ന മെത്രാപ്പോലീത്തായ്ക്കും മാത്രമാണ് സർവ അധികാരമുള്ളതെന്നും കോട്ടയം പഴയ സെമിനാരിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

അനധികൃത കയ്യേറ്റങ്ങളിലൂടെ സഭാസ്വത്തുക്കൾ കൈക്കലാക്കാനുള്ള നീക്കങ്ങൾ മലങ്കര സഭ വെച്ചുപൊറുപ്പിക്കില്ലെന്നും, ഇത്തരം നിയമവിരുദ്ധ നടപടികൾക്ക് ഏത് സർക്കാർ ഒത്താശ ചെയ്താലും നീതി നടപ്പാക്കാൻ സഭ ഏതറ്റം വരെയും പോകുമെന്നും കാതോലിക്കാ ബാവ മുന്നറിയിപ്പ് നൽകി. കടനാട് ഭദ്രാസനത്തിലെ ആട്ടിൻകുന്ന് പള്ളിയിൽ സഭ കൈവശം വെച്ചിരുന്ന റബർ മരങ്ങൾ മറുവിഭാഗം വാളുകൊണ്ടും മഴുകൊണ്ടും വെട്ടി പട്ടകൾ ചീന്തി നശിപ്പിച്ചത് നിലവിലെ സർക്കാരിലെ ഒരു മന്ത്രിയുടെ ഒത്താശയോടെയാണെന്നും, അർഹതയില്ലാത്തിടത്ത് പാത്രിയർക്കീസ് ബാവ അതിക്രമിച്ചു കയറിയതുപോലെയാണ് മന്ത്രിയുടെ ഇടവകപ്പള്ളിയായ ആട്ടിൻകുന്നിലും അക്രമം അരങ്ങേറിയതെന്നും അദ്ദേഹം ആരോപിച്ചു.

ജനാധിപത്യ രാജ്യത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ കോടതിയെ സമീപിച്ച് നിയമപരമായി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും, ഇന്ത്യയിലെ നിയമങ്ങളും കോടതിവിധികളും ലംഘിക്കുന്നവർ രാജ്യദ്രോഹികളാണെന്നും കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി; പാത്രിയർക്കീസ് ബാവയോ മറുവിഭാഗത്തിലെ മെത്രാന്മാരോ അത്തരക്കാരായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ആനപ്പാപ്പി മുതൽ അഞ്ചോളം സഭാംഗങ്ങൾ കൊല്ലപ്പെട്ടപ്പോഴും മലങ്കര സഭ സമാധാനപരമായ നിലപാടാണ് സ്വീകരിച്ചതെന്നും, സഭാംഗങ്ങൾ യാതൊരു കാരണവശാലും അക്രമത്തിനോ അടിപിടിക്കോ മുതിരരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:#മലങ്കര ഓർത്തഡോക്സ് സഭ#കാതോലിക്കാ ബാവ#അന്ത്യോക്യ പാത്രിയർക്കീസ് ബാവ#മണർകാട് പള്ളി#കോതമംഗലം പള്ളി#കോട്ടയം വാർത്തകൾ#കേരള വാർത്തകൾ#Malankara Orthodox Church#Catholicos Baselios Marthoma Mathews III#Manarcad Church#Kothamangalam Church#Kottayam News Malayalam#Kerala Church Dispute
Advertisement

Related News

ഹോട്ടൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക് ഗ്രൂപ്പ്; 2030-ഓടെ നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും 2,500 തൊഴിലവസരങ്ങളും ഒരുക്കും

ഹോട്ടൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക് ഗ്രൂപ്പ്; 2030-ഓടെ നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും 2,500 തൊഴിലവസരങ്ങളും ഒരുക്കും

കോൺഗ്രസിൽ സൈബർ പോര് രൂക്ഷമാകുന്നു; ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെയും കടുത്ത സൈബർ ആക്രമണം

കോൺഗ്രസിൽ സൈബർ പോര് രൂക്ഷമാകുന്നു; ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെയും കടുത്ത സൈബർ ആക്രമണം

കേരളത്തിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക്; നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും റിയൽ എസ്റ്റേറ്റ് പദ്ധതികളും 2030-ഓടെ പൂർത്തിയാക്കും

കേരളത്തിൽ 2,500 കോടി രൂപയുടെ നിക്ഷേപവുമായി ടാലൻമാർക്ക്; നാല് പഞ്ചനക്ഷത്ര ഹോട്ടലുകളും റിയൽ എസ്റ്റേറ്റ് പദ്ധതികളും 2030-ഓടെ പൂർത്തിയാക്കും

ഇ.പി. ജയരാജന്റെ ആരോപണങ്ങൾ തള്ളി പി. ജയരാജൻ; അന്വേഷണ കമ്മീഷന് മുന്നിൽ കാര്യങ്ങൾ ബോധിപ്പിക്കാൻ നിർദ്ദേശിച്ച് സി.പി.ഐ.എം നേതൃത്വം

ഇ.പി. ജയരാജന്റെ ആരോപണങ്ങൾ തള്ളി പി. ജയരാജൻ; അന്വേഷണ കമ്മീഷന് മുന്നിൽ കാര്യങ്ങൾ ബോധിപ്പിക്കാൻ നിർദ്ദേശിച്ച് സി.പി.ഐ.എം നേതൃത്വം

രാജ്മോഹൻ ഉണ്ണിത്താൻ - ഷാഫി പറമ്പിൽ തർക്കത്തിൽ ഇടപെട്ട് കോൺഗ്രസ് ഹൈക്കമാൻഡ്; പരസ്യ പ്രതികരണം വിലക്കി ദീപ ദാസ് മുൻഷി, കാസർകോട് ഡി.സി.സി അധ്യക്ഷനെതിരെ നടപടി വേണമെന്ന് ഉണ്ണിത്താൻ

രാജ്മോഹൻ ഉണ്ണിത്താൻ - ഷാഫി പറമ്പിൽ തർക്കത്തിൽ ഇടപെട്ട് കോൺഗ്രസ് ഹൈക്കമാൻഡ്; പരസ്യ പ്രതികരണം വിലക്കി ദീപ ദാസ് മുൻഷി, കാസർകോട് ഡി.സി.സി അധ്യക്ഷനെതിരെ നടപടി വേണമെന്ന് ഉണ്ണിത്താൻ

Comments

Add a Comment

Our Channels

കോതമംഗലം, മണർകാട് പള്ളികളിൽ അന്ത്യോക്യ പാത്രിയർക്കീസ് ബാവ പ്രവേശിച്ചത് നിയമലംഘനവും കവർച്ചക്കാരുടെ രീതിയുമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ | Malayali Media