Malayali Media
Kerala

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കണ്ണൂരിലെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളി; ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Admin User24 Nov 20261 views 3 min read
മുഖ്യമന്ത്രി വി.ഡി. സതീശന്റെ കണ്ണൂരിലെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളി; ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Advertisement

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ 'പകരം ചോദിക്കും', 'എണ്ണിയെണ്ണി ചോദിക്കും' എന്നിങ്ങനെയുള്ള പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി; ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടുള്ള ഇത്തരം പ്രസ്താവനകൾ നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയും ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ ലംഘനവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അദ്ദേഹത്തിന് മാത്രമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. നാടിന്റെ മുഴുവൻ ഭരണാധികാരിയെന്ന പക്വതയ്ക്ക് പകരം അണികളെ പ്രകോപിപ്പിക്കുന്ന തരത്തിൽ പ്രസംഗിക്കുന്നത് കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനിടയാക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

കണ്ണൂരിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വിദ്വേഷ പ്രസംഗം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം കൂടിയാണത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനത്തിൽ കുറഞ്ഞ ഒന്നുമല്ല.

​

പ്രത്യേക അന്വേഷണ സംഘങ്ങൾ (SIT) രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചാണെന്ന തരത്തിലുള്ള പ്രസ്താവന അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നു. ഇത് പോലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും മേലുള്ള പരസ്യമായ രാഷ്ട്രീയ സമ്മർദ്ദമാണ്.

​

നാടിന്റെ മുഴുവൻ ഭരണാധികാരി എന്ന പക്വതയ്ക്ക് പകരം, അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നടത്തുന്നത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനിടയാക്കും. ഇതിൻ്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ആയിരിക്കും.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ അനിവാര്യയുമായുംകാണിക്കേണ്ട മര്യാദയും സംയമനവും മുഖ്യമന്ത്രിക്ക് തന്നെ കൈവിട്ടു പോയാൽ മന്ത്രിമാരും ഉദ്യോഗസ്ഥർ വൃന്ദവും അതേ വഴിയിലാണ് സഞ്ചരിക്കുക. കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ വെല്ലുവിളി പ്രസംഗത്തിൻ്റെ ശ്രോതാക്കളായി രണ്ടു മന്ത്രിമാരും ഉണ്ടായിരുന്നു എന്നത് വിഷയത്തിന്റെ ഗൗരവം കൂടുതൽ വർദ്ധിപ്പിക്കുന്നു.

Tags:#പിണറായി വിജയൻ#വി ഡി സതീശൻ#കണ്ണൂർ പ്രസംഗം#യൂത്ത് കോൺഗ്രസ്#തിരുവനന്തപുരം വാർത്തകൾ#കേരള രാഷ്ട്രീയം#Pinarayi Vijayan#VD Satheesan Kannur Speech#Kerala Law and Order#Trivandrum News Malayalam#Kerala Politics
Advertisement

Related News

പള്ളിപ്പെരുന്നാളിനിടെ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ വേദിയിൽ നിന്ന് ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി; കോട്ടയം കിഴയാർ പള്ളിയിലെ ദൃശ്യങ്ങൾ വൈറലാകുന്നു

പള്ളിപ്പെരുന്നാളിനിടെ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ വേദിയിൽ നിന്ന് ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി; കോട്ടയം കിഴയാർ പള്ളിയിലെ ദൃശ്യങ്ങൾ വൈറലാകുന്നു

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നടപടി

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നടപടി

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും അമ്പതിനായിരം രൂപ പിഴയും; ശിക്ഷ വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും അമ്പതിനായിരം രൂപ പിഴയും; ശിക്ഷ വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

എഫ് ട്യൂൺ ഫേസ്ക്രീം കേസിൽ നിർണായക വഴിത്തിരിവ്; കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയുടെ പേരിലെന്ന് കണ്ടെത്തൽ, ഉടമയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് നൽകും

എഫ് ട്യൂൺ ഫേസ്ക്രീം കേസിൽ നിർണായക വഴിത്തിരിവ്; കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയുടെ പേരിലെന്ന് കണ്ടെത്തൽ, ഉടമയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് നൽകും

പട്ടികവർഗ കായികമേളയ്ക്കായി ഗ്രൗണ്ട് വിട്ടുനൽകുന്നതിൽ എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാൾ കുട്ടികളെ അപമാനിച്ചെന്ന് മന്ത്രി കെ.എ. തുളസി

പട്ടികവർഗ കായികമേളയ്ക്കായി ഗ്രൗണ്ട് വിട്ടുനൽകുന്നതിൽ എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാൾ കുട്ടികളെ അപമാനിച്ചെന്ന് മന്ത്രി കെ.എ. തുളസി

Comments

Add a Comment

Our Channels

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കണ്ണൂരിലെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളി; ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Malayali Media