Malayali Media
Kerala

സൂര്യൻ കറങ്ങുന്നത് ലീഗിന്റെ ഔദാര്യത്തിലാണെന്ന് പറയാതിരുന്നത് ഭാഗ്യം; മന്ത്രി കെ.എം. ഷാജിയെ പരിഹസിച്ച് കെ.ടി. ജലീൽ

13 Nov 202630 views 3 min read
സൂര്യൻ കറങ്ങുന്നത് ലീഗിന്റെ ഔദാര്യത്തിലാണെന്ന് പറയാതിരുന്നത് ഭാഗ്യം; മന്ത്രി കെ.എം. ഷാജിയെ പരിഹസിച്ച് കെ.ടി. ജലീൽ
Advertisement

മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം. ഷാജിക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹാസവുമായി സി.പി.ഐ.എം നേതാവ് കെ.ടി. ജലീൽ. സൂര്യൻ കറങ്ങുന്നത് ലീഗിന്റെ ഔദാര്യത്തിലാണെന്ന് പറയാതിരുന്നത് ഭാഗ്യമാണെന്നും, സൂര്യനും ഭൂമിയും ചന്ദ്രനും മറ്റ് ഗ്രഹങ്ങളും സ്വന്തം ഭ്രമണപഥങ്ങളിൽ തിരിയുന്നതിൽ ലീഗിനും യൂത്ത് ലീഗിനും പങ്കുണ്ടെന്ന് അവകാശപ്പെടാതിരുന്നതിന് പഴയ സുഹൃത്തിന് ഒരായിരം നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.

മുസ്‌ലിം സമുദായത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടും ലീഗ് നേതാക്കൾ അണികൾക്ക് മുന്നിൽ ഇതേ രീതിയിലുള്ള അവകാശവാദങ്ങളാണ് ഉന്നയിക്കുന്നതെന്ന് ജലീൽ ആരോപിച്ചു. ഏത് അവകാശവാദമാണെങ്കിലും അതിനൊരു മയമൊക്കെ വേണമെന്നും, ബുദ്ധിയുള്ളവർ നാട്ടിലുണ്ടെന്ന വിചാരമെങ്കിലും വേണ്ടേ എന്നും ചോദിച്ചുകൊണ്ടാണ് കെ.ടി. ജലീൽ തന്റെ കുറിപ്പിലൂടെ വിമർശനം ഉന്നയിച്ചത്.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സൂര്യന്‍ കറങ്ങുന്നത് ലീഗിന്റെ ഔദാര്യത്തിലാണെന്ന് പറയാതിരുന്നത് ഭാഗ്യം!

ഇസ്രായേലിലെ നെതന്യാഹുവിന്റെ പടിയിറക്കത്തിലും, അമേരിക്കയിലെ ഡെമോക്രാറ്റുകളുടെ വിജയത്തിലും ട്രംപിന്റെ പരാജയത്തിലും മാത്രമല്ല, കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളായ, സ്വീഡനിലെ മഗ്ദലീന ആന്‍ഡേഴ്‌സന്റെ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലും, റഷ്യയിലെ വ്‌ളാദിമിര്‍ പുട്ടിന്‍ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് റഷ്യയുടെ വിജയത്തിലും, മൊറോക്കോയിലെ ഫാത്തിമ മന്‍സൂരി നയിക്കുന്ന ഓതന്റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടിയുടെ വിജയത്തിലും, ലാത്വിയയില്‍ ആന്‍ഡ്രിസ് കുല്‍ബര്‍ഗിന്റെ യുണൈറ്റഡ് ലിസ്റ്റിന്റെ വിജയത്തിലും, ബ്രസീലില്‍ ലുല സില്‍വയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ വിജയത്തിലും, സെര്‍ബിയയിലെ വിദ്യാര്‍ത്ഥി നേതാക്കളുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്‍സ് ലിസ്റ്റിന്റെ വിജയത്തിലും, ബള്‍ഗേറിയയില്‍ ഇലിയാന യൊട്ടോവ നയിക്കുന്ന ബള്‍ഗേറിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിലും, ന്യൂസിലന്‍ഡിലെ ക്രിസ്റ്റഫര്‍ ലക്‌സണ്‍ന്റെ നാഷഷണല്‍ പാര്‍ട്ടിയുടെ വിജയത്തിലും, കേരളത്തിലെ മുസ്‌ലിം ലീഗിനും മലപ്പുറത്തെയും കാസര്‍ഗോട്ടെയും എറണാങ്കുളത്തെയും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്.

സൂര്യനും ഭൂമിയും ചന്ദ്രനും മറ്റുഗ്രഹങ്ങളും സ്വന്തം ഭ്രമണപഥങ്ങളില്‍ തിരിയുന്നതില്‍ ലീഗിനും യൂത്ത് ലീഗിനും പങ്കുണ്ടെന്ന് പറയാതിരുന്നതിന് എന്റെ പഴയ സുഹൃത്തിന് ഒരായിരം നന്ദി. ഈ മോഡല്‍ തള്ളാണ് മുസ്‌ലിം സമുദായത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടും ലീഗ് നേതാക്കള്‍ പാവം അണികളോട് തള്ളാറ്. ഏത് തള്ളാണെങ്കിലും ഒരുമയത്തിലൊക്കെ വേണ്ടേ സുഹൃത്തെ? ബുദ്ധിയുള്ളവര്‍ നാട്ടിലുണ്ടെന്ന വിചാരമെങ്കിലും വേണ്ടെ?

Tags:#കെ ടി ജലീൽ#കെ എം ഷാജി#മുസ്ലിം ലീഗ്#സിപിഐഎം#മലപ്പുറം വാർത്തകൾ#കേരള രാഷ്ട്രീയം#KT Jaleel#KM Shaji#Muslim League Kerala#CPIM Kerala#Malappuram News Malayalam#Kerala Politics
Advertisement

Related News

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

Comments

Add a Comment

Our Channels

സൂര്യൻ കറങ്ങുന്നത് ലീഗിന്റെ ഔദാര്യത്തിലാണെന്ന് പറയാതിരുന്നത് ഭാഗ്യം; മന്ത്രി കെ.എം. ഷാജിയെ പരിഹസിച്ച് കെ.ടി. ജലീൽ | Malayali Media