Malayali Media
Kerala

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

Admin User13 Nov 202614 views 3 min read
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം
Advertisement

വയനാട്: നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിനൊരുങ്ങുന്നു. ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട വ്യാപാരികളിൽ 28 പേരെ മാത്രമാണ് നിലവിലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും, ഒഴിവാക്കപ്പെട്ട മുഴുവൻ വ്യാപാരികളെയും ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.

പഞ്ചായത്ത് ലൈസൻസ്, കെട്ടിട നമ്പർ, പെർമിറ്റ് എന്നിവയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബാക്കിയുള്ള വ്യാപാരികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ദുരന്തസമയത്ത് എല്ലാ വ്യാപാരികൾക്കും സഹായം നൽകുമെന്ന് മുൻ സർക്കാർ ഉറപ്പു നൽകിയിരുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

നഷ്ടപരിഹാരം വൈകുന്നതിനെതിരെ വ്യാപാരികളും സമരസമിതികളും പ്രതിഷേധങ്ങളും മുന്നറിയിപ്പുകളും ഉയർത്തിയതിനെ തുടർന്ന്, ഒക്ടോബർ 30-ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7,19,99,400 രൂപ (7.19 കോടി രൂപ) അനുവദിച്ച് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിൽ കെട്ടിട ഉടമകളായ 48 പേർക്ക് 5.14 കോടി രൂപയും, ലൈസൻസുള്ള 28 വാണിജ്യ സംരംഭകർക്കും വ്യാപാരികൾക്കുമായി 2.05 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

Tags:#മുണ്ടക്കൈ ചൂരൽമല ദുരന്തം#വയനാട് വാർത്തകൾ#വ്യാപാരികളുടെ പ്രതിഷേധം#മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി#നഷ്ടപരിഹാരം#കേരള വാർത്തകൾ#Mundakkai Chooralmala Landslide#Wayanad Merchants Protest#CMDRF Compensation Kerala#Wayanad News Malayalam#Kerala News
Advertisement

Related News

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രിയെ തള്ളി മന്ത്രി സണ്ണി ജോസഫ്; ജിഎൻഎ കരാർ പ്രായോഗികമല്ലെന്ന് വ്യക്തമാക്കി, കെഎസ്ഇബി റിപ്പോർട്ടിന് പിന്തുണ

വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രിയെ തള്ളി മന്ത്രി സണ്ണി ജോസഫ്; ജിഎൻഎ കരാർ പ്രായോഗികമല്ലെന്ന് വ്യക്തമാക്കി, കെഎസ്ഇബി റിപ്പോർട്ടിന് പിന്തുണ

Comments

Add a Comment

Our Channels

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം | Malayali Media