Malayali Media
Kerala

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എസ്. കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സീറാം സാംബശിവ റാവുവിനെ മാറ്റി

13 Nov 20261 views 3 min read
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എസ്. കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സീറാം സാംബശിവ റാവുവിനെ മാറ്റി
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ബാർ ലൈസൻസ് വിവാദങ്ങൾക്കിടെ സീറാം സാംബശിവ റാവുവിനെ മാറ്റി പകരം എസ്. കാർത്തികേയനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു; സാംബശിവ റാവുവിന് നിലവിൽ അധിക ചുമതലകളൊന്നും നൽകിയിട്ടില്ല.

പുതിയ ഉത്തരവ് പ്രകാരം ശർമിള മേരി ജോസഫ് കെ.ടി.ഡി.എഫ്.സി (KTDFC) ചെയർപേഴ്‌സണായും, ഡി. ബാലമുരളി കെ.എം.എസ്.സി.എൽ (KMSCL) എം.ഡിയായും ചുമതലയേൽക്കും. ജെറോമിക് ജോർജിനെ വിഴിഞ്ഞം തുറമുഖം എം.ഡിയായും, എം.ജി. രാജമാണിക്യത്തെ ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചു.

അബ്ദുൾ നാസർ ബി പാർലമെന്റ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് സ്പെഷ്യൽ സെക്രട്ടറിയാകും. അഫ്‌സാന പർവീൺ ഐ.എ.എസിനെ മിൽമ എം.ഡിയായും, മിഥുൻ പ്രേംരാജിനെ കെ.എസ്.ഐ.ഡി.സി (KSIDC) എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.

സർക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചന നടത്താതെ എക്സൈസ് കമ്മീഷണർ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന വിമർശനത്തിന് പിന്നാലെയാണ് സീറാം സാംബശിവ റാവുവിന്റെ സ്ഥാനമാറ്റം. സർക്കാർ അറിഞ്ഞ് തീരുമാനമെടുക്കേണ്ട കാര്യങ്ങളിൽ താഴെത്തട്ടിൽ തീരുമാനമെടുക്കാൻ മുൻ ഇടതുസർക്കാരാണ് അധികാരം നൽകിയതെന്നും, കഴിഞ്ഞ സർക്കാർ സൃഷ്ടിച്ച എല്ലാ പഴുതുകളും അടയ്ക്കുമെന്നും വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.

Tags:#ഐഎഎസ് അഴിച്ചുപണി#എസ് കാർത്തികേയൻ#സീറാം സാംബശിവ റാവു#കേരള എക്സൈസ് കമ്മീഷണർ#തിരുവനന്തപുരം വാർത്തകൾ#കേരള സർക്കാർ#Kerala IAS Reshuffle#S Karthikeyan IAS#Seeram Sambasiva Rao#Kerala Excise Commissioner#Trivandrum News Malayalam#Kerala Administration News
Advertisement

Related News

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

Comments

Add a Comment

Our Channels