മുഖ്യമന്ത്രിയെന്ന നിലയിലുള്ള വി.ഡി. സതീശന്റെ പ്രവർത്തനങ്ങളിൽ എൻ.എസ്.എസിന് യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. സർക്കാരിന്റെ തുടക്ക സമയമായതിനാൽ ചെറിയ അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന് മുന്നിലോ കേന്ദ്ര സർക്കാരിന് മുന്നിലോ യാതൊരു ആവശ്യങ്ങളുമായി എൻ.എസ്.എസ് എത്തിയിട്ടില്ലെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. പിന്നോക്ക വിഭാഗങ്ങളിലെ ദരിദ്രരായവർക്ക് സംവരണം നൽകണമെന്നാണ് ചില സംഘടനകൾ ആവശ്യപ്പെടുന്നതെങ്കിലും, സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം നടപ്പിലാക്കണമെന്നതാണ് എൻ.എസ്.എസിന്റെ ആദ്യം മുതലുള്ള നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





