Malayali Media
Kerala

ഭാര്യയുടെ നിയമന വിവാദ വാർത്ത: മാതൃഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുൻ മന്ത്രി എം.ബി. രാജേഷ്; ക്രിമിനൽ ഗൂഢാലോചനയെന്നും ആരോപ

13 Nov 20261 views 3 min read
ഭാര്യയുടെ നിയമന വിവാദ വാർത്ത: മാതൃഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുൻ മന്ത്രി എം.ബി. രാജേഷ്; ക്രിമിനൽ ഗൂഢാലോചനയെന്നും ആരോപ
Advertisement

പാലക്കാട്: ഭാര്യയ്ക്ക് നിയമനം നൽകിയത് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണെന്ന വാർത്തയ്‌ക്കെതിരെ മാതൃഭൂമിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി. ക്ഷമയ്ക്കും ഒരതിരുണ്ടെന്നും വ്യക്തിഹത്യക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തിയതായും ഇനി കോടതിയിൽ കാണാമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ലഭ്യമായ രേഖകളെല്ലാം അഭിഭാഷകർക്ക് കൈമാറിയതായും മാനനഷ്ടക്കേസിന് പുറമെ മറ്റ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ നിയമോപദേശം ലഭിച്ചതായും രാജേഷ് അറിയിച്ചു. നിയമനങ്ങളെല്ലാം ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ശരിവെച്ചിട്ടും നുണ ആവർത്തിക്കുകയാണെന്നും, ഭാര്യയുടെ നിയമനം അനധികൃതമാണെങ്കിൽ പത്രാധിപർ അത് കോടതിയിൽ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്നോടുള്ള രാഷ്ട്രീയ വിരോധം മൂലം കുടുംബത്തെ തകർക്കാൻ പത്രത്തിലെ ചിലർ സാമൂഹിക വിരുദ്ധർക്കൊപ്പം ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തുകയാണെന്ന് എം.ബി. രാജേഷ് ആരോപിച്ചു. ബോധപൂർവ്വം പച്ചക്കള്ളം വാർത്തയായി നൽകി യു.ഡി.എഫ് സൈബർ ക്രിമിനലുകൾക്ക് ആക്രമണത്തിനുള്ള ആയുധം നൽകുകയും, ലക്ഷ്യം കണ്ട ശേഷം ആദ്യ വാർത്തയിലെ കള്ളങ്ങൾ തിരുത്തി വിഴുങ്ങുകയുമാണ് ആസൂത്രിതമായി ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഉയർന്ന ദുരാരോപണമാണ് കാലടി സമരത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫിന് വേണ്ടി ഇപ്പോൾ വീണ്ടും ആവർത്തിക്കുന്നത്. അന്ന് സ്പീക്കർ എന്ന ഉന്നത ഭരണഘടനാ പദവിയിൽ ഇരുന്നതിനാലുള്ള അനൗചിത്യം ഒഴിവാക്കാനാണ് നിയമനടപടി സ്വീകരിക്കാതിരുന്നതെന്നും, വാളയാർ കേസിൽ തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചവർക്കെതിരെ നൽകിയ മാനനഷ്ടക്കേസ് നിലവിൽ വിചാരണ ഘട്ടത്തിലാണെന്നും രാജേഷ് വ്യക്തമാക്കി. ഗൂഢാലോചനയിൽ നിയമത്തിനപ്പുറം ചാടിയ ഒരു ഉദ്യോഗസ്ഥനുണ്ടെന്നും, ഭരണസ്വാധീനം കൊണ്ട് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും വളയമില്ലാതെ ചാടാൻ ഉപദേശിച്ച ശശികുമാരൻ തന്നെ നിയമപരിരക്ഷ നൽകുമെന്ന് ആ ഉദ്യോഗസ്ഥൻ ഉറപ്പാക്കുന്നത് നന്നാകുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

Tags:#എം ബി രാജേഷ്#മാതൃഭൂമി#കാലടി സംസ്കൃത സർവകലാശാല#പാലക്കാട് വാർത്തകൾ#കേരള രാഷ്ട്രീയം#മാനനഷ്ടക്കേസ്#MB Rajesh#Mathrubhumi Controversy#Kalady University Appointment#Kerala Politics Malayalam#Palakkad News#Defamation Case Kerala
Advertisement

Related News

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

Comments

Add a Comment

Our Channels