ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. മന്ത്രിസഭയിൽ നിന്ന് ആരെങ്കിലും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് എത്തുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, നിലവിൽ മന്ത്രിസഭയിൽ പുനഃസംഘടന നടത്തേണ്ട സാഹചര്യമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി അറിയിച്ചു.





