Malayali Media
Kerala

മെസ്സിയെ കൊണ്ടുവരാനുള്ള പദ്ധതി പണം തട്ടാനായിരുന്നു; മുൻ സർക്കാരിനും പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി കായിക മന്ത്രി ഒ.ജെ. ജെനീഷ്

Admin User13 Nov 20261 views 3 min read
മെസ്സിയെ കൊണ്ടുവരാനുള്ള പദ്ധതി പണം തട്ടാനായിരുന്നു; മുൻ സർക്കാരിനും പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി കായിക മന്ത്രി ഒ.ജെ. ജെനീഷ്
Advertisement

തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിച്ച് പന്ത് തട്ടിക്കുകയല്ല, മറിച്ച് പണം തട്ടുകയായിരുന്നു മുൻ സർക്കാരിന്റെ പദ്ധതിയെന്ന് കായിക മന്ത്രി ഒ.ജെ. ജെനീഷ് ആരോപിച്ചു. സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ സേവനവും ദുരുപയോഗം ചെയ്യാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ വകുപ്പ് മന്ത്രിയും കൂട്ടുനിന്നുവെന്നും, അഴിമതിയിൽ പങ്കാളികളായ മുഴുവൻ ആളുകളെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രോസിക്യൂട്ട് ചെയ്യാൻ ലോക്ഭവൻ ഇന്ന് അനുമതി നൽകി. സർക്കാരിന്റെ അപേക്ഷയിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷമാണ് അനുമതി നൽകിയത്; പ്രത്യേക അന്വേഷണ സംഘം കേസിലെ മൂന്നാം പ്രതിയായി വി. അബ്ദുറഹിമാനെ പ്രതിചേർക്കും.

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മെസ്സി പന്തുതട്ടുമെന്നും മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലൂടെ ഓപ്പൺ വാഹനത്തിൽ യാത്ര ചെയ്യുമെന്നും ലക്ഷക്കണക്കിന് ആളുകൾ അഭിവാദ്യം ചെയ്യുമെന്നുമൊക്കെ പ്രചാരണം നടത്തിയാണ് സർക്കാർ ലേബലിൽ വലിയ രീതിയിൽ സാമ്പത്തിക സമാഹരണം നടത്തിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷിയോ ഫണ്ടിന്റെ ഉറവിടമോ പരിശോധിക്കാതെയാണ് മുൻ സർക്കാർ തീരുമാനത്തിലേക്ക് പോയത്; സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന ഇടതുമുന്നണി നേതാക്കളുടെയും സ്‌പോൺസറുടെയും വാദം തള്ളിയ മന്ത്രി, ഉദ്യോഗസ്ഥ തലത്തിലുള്ളവരെ വിന്യസിച്ചതും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചതും നഷ്ടമായി കണക്കാക്കണമെന്നും പറഞ്ഞു.

മെസ്സി കേരളത്തിൽ വരുമെന്ന് മുൻ മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ഒ.ജെ. ജെനീഷ് ആവശ്യപ്പെട്ടു. അർജന്റീന ടീമുമായി ഔദ്യോഗിക കരാറുണ്ടായിരുന്നുവെന്ന് പറയുമ്പോഴും അത് സർക്കാരിന്റെ പക്കൽ ഉണ്ടായിരുന്നില്ലെന്നും, ഒരു മാധ്യമചർച്ചയിൽ സ്‌പോൺസർ കരാർ ഉയർത്തിക്കാട്ടിയെങ്കിലും ഉള്ളടക്കം വെളിപ്പെടുത്താൻ തയ്യാറാകാതിരുന്നത് ഇടപാടുകളിലെ നിഗൂഢതയാണ് വ്യക്തമാക്കുന്നതെന്നും ഇടതുപക്ഷ സർക്കാരിന്റെ പത്ത് വർഷക്കാലത്ത് പുറത്തുവരാത്ത പല അഴിമതികളുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:#ഒ ജെ ജെനീഷ്#വി അബ്ദുറഹിമാൻ#പിണറായി വിജയൻ#മെസ്സി കേരള സന്ദർശനം#കായിക വകുപ്പ്#തിരുവനന്തപുരം വാർത്തകൾ#കേരള രാഷ്ട്രീയം#OJ Janeesh#V Abdurahiman#Pinarayi Vijayan#Lionel Messi Kerala Visit Scam#Kerala Sports Ministry#Trivandrum News Malayalam#Kerala Politics
Advertisement

Related News

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

Comments

Add a Comment

Our Channels