Malayali Media
Kerala

ചേരാനല്ലൂർ വാഹനാപകടക്കേസ്: മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് പതിനേഴുകാരന്റെ മൊഴി; ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും സമ്മതിച്ചു

Admin User13 Nov 202664 views 3 min read
ചേരാനല്ലൂർ വാഹനാപകടക്കേസ്: മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് പതിനേഴുകാരന്റെ മൊഴി; ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും സമ്മതിച്ചു
Advertisement

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും, ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും കൗമാരക്കാരൻ ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ സമ്മതിച്ചു.

സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ചയാണ് മൊഴിയെടുത്തത്; പിതാവിന്റെ സാന്നിധ്യമില്ലാതെ പ്രതിയെ ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ നിന്ന് പ്രത്യേക അനുമതി തേടിയിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ തന്നെ സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് സമർപ്പിക്കും.

പ്രതി മുൻപും വാഹനമോടിച്ചിരുന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് നേരത്തെ ലഭിച്ച തെളിവുകൾ ശരിവയ്ക്കുന്നതാണ് പുതിയ മൊഴി. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയും പതിനേഴുകാരൻ ബൈക്ക് ഓടിച്ച് സ്കൂളിൽ പോയിരുന്നുവെന്ന് മുൻപ് ആരോപിച്ചിരുന്നു.

Tags:#ചേരാനല്ലൂർ വാഹനാപകടം#കൊച്ചി വാർത്തകൾ#ജില്ലാ ക്രൈംബ്രാഞ്ച്#ജയബാലകൃഷ്ണൻ#ഭദ്രകീർത്തി#കേരള പൊലീസ്#Cheranalloor Accident Case#Kochi Car Accident#District Crime Branch Kochi#Jayabalakrishnan#Kochi News Malayalam#Kerala News
Advertisement

Related News

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

Comments

Add a Comment

Our Channels

ചേരാനല്ലൂർ വാഹനാപകടക്കേസ്: മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് പതിനേഴുകാരന്റെ മൊഴി; ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും സമ്മതിച്ചു | Malayali Media