Malayali Media
Kerala

എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ചുനീക്കിയ സംഭവം: മോദിയേക്കാൾ മോശമായി വി.ഡി. സതീശൻ പെരുമാറുന്നുവെന്ന് മുൻ മന്ത്രി പി. രാജീവ്

Admin User13 Nov 202647 views 3 min read
എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ചുനീക്കിയ സംഭവം: മോദിയേക്കാൾ മോശമായി വി.ഡി. സതീശൻ പെരുമാറുന്നുവെന്ന് മുൻ മന്ത്രി പി. രാജീവ്
Advertisement

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരപ്പന്തൽ പൊളിച്ചുനീക്കിയ സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. നരേന്ദ്ര മോദിയേക്കാൾ മോശമായ രീതിയിലാണ് വി.ഡി. സതീശൻ പെരുമാറുന്നതെന്നും, ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്തിയ കോൺഗ്രസാണ് കേരളത്തിൽ സമരപ്പന്തൽ പൊളിച്ചുനീക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമരപ്പന്തൽ പൊളിക്കാൻ കോടതി ഉത്തരവുണ്ടെന്നാണ് സർക്കാർ പറയുന്നതെങ്കിലും, ഏത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെടുത്തതെന്ന് പി. രാജീവ് ചോദിച്ചു. എല്ലാം ചെയ്തുതരാമെന്ന് വാഗ്ദാനം നൽകിയാണ് പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിനെ സമരത്തിനിറക്കിയതെന്നും, 10 മിനിറ്റ് കൊണ്ട് പ്രശ്നം തീർക്കാമെന്ന് പറഞ്ഞ വാഗ്ദാനങ്ങളെല്ലാം എവിടെപ്പോയെന്നും അദ്ദേഹം വിമർശിച്ചു.

മുൻപ് ആശാവർക്കർമാരുടെ സമരപ്പന്തലിൽ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ സന്ദർശനം നടത്തിയപ്പോൾ ആരും സമരപ്പന്തൽ പൊളിച്ചുനീക്കിയിരുന്നില്ലെന്ന് രാജീവ് ചൂണ്ടിക്കാട്ടി. അതിനുശേഷം പുതിയതായി ഏത് കോടതി വിധിയാണ് ഉണ്ടായതെന്നും അദ്ദേഹം ചോദ്യമുയർത്തി.

Tags:#പി രാജീവ്#വി ഡി സതീശൻ#എൽപിഎസ്ടി സമരം#സെക്രട്ടേറിയറ്റ് സമരം#തിരുവനന്തപുരം വാർത്തകൾ#കേരള രാഷ്ട്രീയം#P Rajeev#CM VD Satheesan#LPST Rank Holders Protest#Secretariat Protest Shed Demolished#Trivandrum News Malayalam#Kerala Politics
Advertisement

Related News

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

Comments

Add a Comment

Our Channels

എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ചുനീക്കിയ സംഭവം: മോദിയേക്കാൾ മോശമായി വി.ഡി. സതീശൻ പെരുമാറുന്നുവെന്ന് മുൻ മന്ത്രി പി. രാജീവ് | Malayali Media