Malayali Media
Kerala

ചാലയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് 250 പവൻ സ്വർണം കവർന്ന സംഭവം: പ്രതികൾ എത്തിയത് ഹോണ്ട സിബി 350 ബൈക്കിലെന്ന് പൊലീസ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Admin User13 Nov 202643 views 3 min read
ചാലയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് 250 പവൻ സ്വർണം കവർന്ന സംഭവം: പ്രതികൾ എത്തിയത് ഹോണ്ട സിബി 350 ബൈക്കിലെന്ന് പൊലീസ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
Advertisement

തിരുവനന്തപുരം: ചാലയിലെ സഭാവതി കോവിൽ റോഡിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമ മനോജിൽ നിന്ന് 250 പവൻ സ്വർണം കവർന്ന മോഷ്ടാക്കൾ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ബുള്ളറ്റിലാണ് പ്രതികൾ എത്തിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും, ഹോണ്ട സിബി 350 ബൈക്കിലാണ് സംഘമെത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ ഈ മോഡൽ ബൈക്ക് വാങ്ങിയ ഉടമകളെയും സിസിടിവി ദൃശ്യങ്ങളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

രാത്രി 10.30-ന് കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10.33-നായിരുന്നു കവർച്ച നടന്നതെന്ന് മഹാരാഷ്ട്ര സ്വദേശിയായ മനോജ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ബൈക്കുകളിലായി മൂന്ന് പേരാണ് എത്തിയതെന്നും, ഒരു ബൈക്കിൽ രണ്ട് പേരും മറ്റൊന്നിൽ ഒരാളുമാണ് ഉണ്ടായിരുന്നതെന്നും, എല്ലാവരും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്യൂരിഫൈ ചെയ്യുന്നതിനായി മറ്റ് നാലഞ്ച് ചെറുകിട കച്ചവടക്കാർ ഏൽപ്പിച്ച സ്വർണമായിരുന്നു കവർച്ച ചെയ്യപ്പെട്ടത്; ഇത് ഇന്ന് രാവിലെ ഉടമകൾക്ക് തിരികെ നൽകേണ്ടതായിരുന്നു. കഴിഞ്ഞ മുപ്പത് വർഷമായി തിരുവനന്തപുരത്ത് താമസിക്കുന്ന മനോജ് സംഭവത്തിന് പിന്നാലെ കടുത്ത ഭയത്തിലും മാനസിക തളർച്ചയിലുമാണെന്നും, തങ്ങൾ എത്തിയതുകൊണ്ടാണ് അദ്ദേഹം പുറത്തിറങ്ങാൻ പോലും തയ്യാറായതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ചാല സെക്രട്ടറി ദിലീപ് അറിയിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Tags:#ചാല സ്വർണക്കവർച്ച#തിരുവനന്തപുരം വാർത്തകൾ#കേരള പൊലീസ്#വൈഷ്ണവി ജ്വല്ലറി#സ്വർണ മോഷണം#വ്യാപാരി വ്യവസായി ഏകോപന സമിതി#Chalai Gold Robbery#Trivandrum Crime News#Vaishnavi Jewellery Robbery#Kerala Police Investigation#Honda CB 350 Robbery#Trivandrum News Malayalam
Advertisement

Related News

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പാലക്കാട് പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് നൽകിയതായി പരാതി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലമാറ്റം; മാറ്റം നാർക്കോട്ടിക് സെല്ലിലേക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്; ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

ജിഎൻഎ കരാർ വിവാദം: വകുപ്പ് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നുവെന്ന് പി. രാജീവ്

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിന്; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

Comments

Add a Comment

Our Channels

ചാലയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് 250 പവൻ സ്വർണം കവർന്ന സംഭവം: പ്രതികൾ എത്തിയത് ഹോണ്ട സിബി 350 ബൈക്കിലെന്ന് പൊലീസ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം | Malayali Media