Malayali Media
Kerala

കൊച്ചിയിലെ യുവ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ്; നടിയുടെ ബന്ധുവിന്റെ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു, ഡോക്ടറെ ആശുപത്രിയിൽ നിന്ന് പുറത്താക്കി

07 Nov 20261 views 3 min read
കൊച്ചിയിലെ യുവ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ്; നടിയുടെ ബന്ധുവിന്റെ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു, ഡോക്ടറെ ആശുപത്രിയിൽ നിന്ന് പുറത്താക്കി
Advertisement

കൊച്ചി: നടി അടക്കമുള്ളവർ തന്നെ ഫ്ലാറ്റിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്ന് പരാതിപ്പെട്ട ഡോ. ജോൺസൺ കെ. വർഗീസിനെതിരെ ലൈംഗിക പീഡന പരാതിയുമായി നടിയുടെ ബന്ധുവായ യുവതി. മദ്യം നൽകി ക്രൂരമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് പോലീസ് ഡോക്ടർക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി ഡോക്ടറെ സർവീസിൽ നിന്ന് പുറത്താക്കി.

യുവ ഡോക്ടറുടെ പരാതിയിൽ നടിയും നടൻ ബിബിൻ പെരുമ്പിള്ളിയും ഉൾപ്പെടെ മൂന്ന് പേരെ കടവന്ത്ര പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആകെ 12 പ്രതികളുള്ള കേസിൽ ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നതിനിടയിലാണ് നടിയുടെ ബന്ധു പോലീസിനെ സമീപിച്ച് പുതിയ പരാതി നൽകിയത്.

നടിയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്ന് പറഞ്ഞ് നവംബർ രണ്ടിന് തന്നെ വൈറ്റിലയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചതിനൊപ്പം മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്നും, ലഹരി നൽകി രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഡോക്ടർ ആരോപിച്ചിരുന്നു. മുൻപരിചയം ഉള്ളതുകൊണ്ടാണ് താൻ ഫ്ലാറ്റിലെത്തിയതെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു.

Tags:#ഡോ ജോൺസൺ കെ വർഗീസ്#കൊച്ചി ബലാത്സംഗക്കേസ്#ഇൻഫോപാർക്ക് പോലീസ്#നടൻ ബിബിൻ പെരുമ്പിള്ളി#വൈറ്റില ഫ്ലാറ്റ് മർദ്ദനം#കടവന്ത്ര പോലീസ് അറസ്റ്റ്#നടി അറസ്റ്റ് കൊച്ചി#സ്വകാര്യ ആശുപത്രി നടപടി#Dr Johnson K Varghese Case#Kochi Doctor Assault Case#Bibin Perumpilly Arrest#Infopark Police Station#Kadavanthra Police Kochi#Kochi Crime News Malayalam
Advertisement

Related News

ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്; നിയമഭേദഗതി ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്; നിയമഭേദഗതി ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശബരിമല തീർത്ഥാടനം: തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി എസി ബസ് സർവീസുകൾ

ശബരിമല തീർത്ഥാടനം: തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി എസി ബസ് സർവീസുകൾ

നാല് വർഷത്തിന് ശേഷം ഒഴിവാക്കപ്പെടുന്ന 75% അഗ്നിവീറുകൾക്കും വീണ്ടും അവസരം; രണ്ട് വർഷം കൂടി സേവനം നീട്ടാമെന്ന് എയർ വൈസ് മാർഷൽ മാലൂക് സിങ്

നാല് വർഷത്തിന് ശേഷം ഒഴിവാക്കപ്പെടുന്ന 75% അഗ്നിവീറുകൾക്കും വീണ്ടും അവസരം; രണ്ട് വർഷം കൂടി സേവനം നീട്ടാമെന്ന് എയർ വൈസ് മാർഷൽ മാലൂക് സിങ്

അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം തീവ്ര വലതുപക്ഷത്തിനേറ്റ കനത്ത പ്രഹരം; ഇന്ത്യയിലും മാറ്റമുണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി

അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം തീവ്ര വലതുപക്ഷത്തിനേറ്റ കനത്ത പ്രഹരം; ഇന്ത്യയിലും മാറ്റമുണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി

വിദേശയാത്രയ്ക്ക് അനുമതി തേടിയ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; ജാമ്യം റദ്ദാക്കുന്നത് പരിഗണനയിലെന്ന് മുന്നറിയിപ്പ്

വിദേശയാത്രയ്ക്ക് അനുമതി തേടിയ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; ജാമ്യം റദ്ദാക്കുന്നത് പരിഗണനയിലെന്ന് മുന്നറിയിപ്പ്

Comments

Add a Comment

Our Channels

കൊച്ചിയിലെ യുവ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ്; നടിയുടെ ബന്ധുവിന്റെ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു, ഡോക്ടറെ ആശുപത്രിയിൽ നിന്ന് പുറത്താക്കി | Malayali Media