Malayali Media
Kerala

കാലടി വിസിക്കെതിരെ എസ്എഫ്ഐ നാളെ മുതൽ നിരാഹാര സമരം; സിസ തോമസ് ആക്രമിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് എം. ശിവപ്രസാദ്

02 Nov 20262 views 3 min read
കാലടി വിസിക്കെതിരെ എസ്എഫ്ഐ നാളെ മുതൽ നിരാഹാര സമരം; സിസ തോമസ് ആക്രമിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് എം. ശിവപ്രസാദ്
Advertisement

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സസ്പെൻഷനിലും പരീക്ഷാ വിലക്കിലും പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അറിയിച്ചു. സസ്പെൻഷനിലായ വിദ്യാർത്ഥികൾ ഈ ജന്മത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ അംഗത്തിനും ബോധ്യപ്പെട്ടതാണെന്നും പൂർവ്വജന്മത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് വൈസ് ചാൻസലർ സിസ തോമസ് വ്യക്തമാക്കണമെന്നും മഹാരാജാസ് കോളേജ് യൂണിയൻ ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

രാജ്ഭവൻ കേന്ദ്രീകരിച്ച് ഗവർണറും വിസിയും നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് വിസിയെ ആക്രമിച്ചെന്ന കഥ മെനഞ്ഞതെന്നും, മന്ത്രി റോജി എം. ജോണിന്റെ അറിവോടെയാണ് സിസ തോമസ് പുതിയ പരാതി നൽകിയതെന്നും ശിവപ്രസാദ് ആരോപിച്ചു. ആരോപിക്കപ്പെടുന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ തയ്യാറാകണമെന്നും, ഗവർണറും വിസിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ചേർന്നുള്ള ഗൂഢാലോചനയാണ് ഈ കേസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാജാസ് കോളേജിൽ നഫീസത്തുൽ മിസ്രിയ ഉന്നയിച്ചത് പുറത്താക്കപ്പെട്ട 16 കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യമാണെന്ന് ശിവപ്രസാദ് വ്യക്തമാക്കി. വിശ്വാസിയാണെങ്കിൽ റോജി എം. ജോൺ ഡൽഹിയിലേക്കല്ല, കുരിശുമായി മലയാറ്റൂർ മലയിലേക്കാണ് കയറേണ്ടതെന്നും, രാഹുൽ ഗാന്ധി അദ്ദേഹത്തിന് ശരിയായ സ്റ്റഡി ക്ലാസ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തുമ്പോൾ പ്രിയങ്ക ഗാന്ധി ജാഗ്രത പാലിക്കണമെന്നും സൈബറിടത്തിൽ അവസരം കിട്ടിയാൽ ഈ കൂട്ടർ അവരെയും ആക്രമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:#എസ്എഫ്ഐ നിരാഹാര സമരം#എം ശിവപ്രസാദ്#സിസ തോമസ്#കാലടി സംസ്കൃത സർവകലാശാല#റോജി എം ജോൺ#നഫീസത്തുൽ മിസ്രിയ#രാജ്ഭവൻ ഗൂഢാലോചന#SFI Hunger Strike#Kalady Sanskrit University#M Shiva Prasad#Ciza Thomas VC#Roji M John#Nafisathul Misriya#Kerala Campus News Malayalam
Advertisement

Related News

'ജയിലിൽ പോകുമ്പോൾ ഗുരുതര രോഗം, പുറത്തിറങ്ങിയാൽ സുഖവാസം'; ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

'ജയിലിൽ പോകുമ്പോൾ ഗുരുതര രോഗം, പുറത്തിറങ്ങിയാൽ സുഖവാസം'; ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ ആവശ്യപ്രകാരം ഡൽഹിയിൽ ഫോർച്യൂണർ വാടകയ്‌ക്കെടുത്ത് കേരള ഹൗസ്; പുതിയ വാഹനം വാങ്ങാനും നീക്കം

ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ ആവശ്യപ്രകാരം ഡൽഹിയിൽ ഫോർച്യൂണർ വാടകയ്‌ക്കെടുത്ത് കേരള ഹൗസ്; പുതിയ വാഹനം വാങ്ങാനും നീക്കം

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് ഉത്തരവ്;ഹൈക്കോടതി ഉത്തരവ് തള്ളി സംസ്ഥാന സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് ഉത്തരവ്;ഹൈക്കോടതി ഉത്തരവ് തള്ളി സംസ്ഥാന സർക്കാർ

എൽഡിഎഫ് ഭരണകാലത്തെ ബാർ ലൈസൻസ് വിതരണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും: എക്സൈസ് മന്ത്രി എം. ലിജു

എൽഡിഎഫ് ഭരണകാലത്തെ ബാർ ലൈസൻസ് വിതരണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും: എക്സൈസ് മന്ത്രി എം. ലിജു

സെക്രട്ടേറിയറ്റിന് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധം; വളർമതി അടക്കം എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ പോലീസ് കേസ്

സെക്രട്ടേറിയറ്റിന് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധം; വളർമതി അടക്കം എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ പോലീസ് കേസ്

Comments

Add a Comment

Our Channels

കാലടി വിസിക്കെതിരെ എസ്എഫ്ഐ നാളെ മുതൽ നിരാഹാര സമരം; സിസ തോമസ് ആക്രമിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് എം. ശിവപ്രസാദ് | Malayali Media