Malayali Media
Kerala

ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ ആവശ്യപ്രകാരം ഡൽഹിയിൽ ഫോർച്യൂണർ വാടകയ്‌ക്കെടുത്ത് കേരള ഹൗസ്; പുതിയ വാഹനം വാങ്ങാനും നീക്കം

Admin User02 Nov 20261 views 3 min read
ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ ആവശ്യപ്രകാരം ഡൽഹിയിൽ ഫോർച്യൂണർ വാടകയ്‌ക്കെടുത്ത് കേരള ഹൗസ്; പുതിയ വാഹനം വാങ്ങാനും നീക്കം
Advertisement

ന്യൂഡൽഹി: കേരള ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദ്ദേശത്തെ തുടർന്ന് ഡൽഹിയിലെ ഔദ്യോഗിക യാത്രാ ആവശ്യങ്ങൾക്കായി ഫോർച്യൂണർ കാർ വാടകയ്‌ക്കെടുത്ത് കേരള ഹൗസ്. തലസ്ഥാനത്ത് എത്തുമ്പോൾ മുഖ്യമന്ത്രിയും ഗവർണറും പൊതുവെ ഇന്നോവ കാറുകളാണ് ഉപയോഗിക്കാറുള്ളതെങ്കിലും, തനിക്ക് ഫോർച്യൂണർ തന്നെ വേണമെന്ന് ഗവർണർ റെസിഡന്റ് കമ്മീഷണറോട് ആവശ്യപ്പെടുകയായിരുന്നു.

തന്റെ ഉയരക്കൂടുതൽ കാരണമാണ് കൂടുതൽ യാത്രാസൗകര്യമുള്ള വാഹനം വേണമെന്ന് അദ്ദേഹം നിലപാടെടുത്തത്. ഇതേത്തുടർന്നാണ് കേരള ഹൗസ് ഫോർച്യൂണർ വാടകയ്ക്ക് ഏർപ്പാടാക്കിയത്.

അതേസമയം, ഗവർണറുടെ ഔദ്യോഗിക ഉപയോഗത്തിനായി പുതിയ ടൊയോട്ട ഫോർച്യൂണർ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിപണിയിൽ 33 ലക്ഷം മുതൽ 52 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ വില.

Tags:#കേരള ഗവർണർ ഓം പ്രകാശ് മാഥൂർ#ഡൽഹി കേരള ഹൗസ്#ടൊയോട്ട ഫോർച്യൂണർ#ഗവർണറുടെ കാർ വിവാദം#റെസിഡന്റ് കമ്മീഷണർ#Kerala Governor Om Prakash Mathur#Kerala House Delhi Toyota Fortuner#Governor New Vehicle#Delhi Kerala House News Malayalam#Kerala Politics News
Advertisement

Comments

Add a Comment

Our Channels

ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ ആവശ്യപ്രകാരം ഡൽഹിയിൽ ഫോർച്യൂണർ വാടകയ്‌ക്കെടുത്ത് കേരള ഹൗസ്; പുതിയ വാഹനം വാങ്ങാനും നീക്കം | Malayali Media