Malayali Media
Kerala

കാലടി വിസിക്കെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ; സിസ തോമസ് മറ്റൊരു 'വിഷകലയോ' എന്ന് ചോദ്യം

02 Nov 20261 views 3 min read
കാലടി വിസിക്കെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ; സിസ തോമസ് മറ്റൊരു 'വിഷകലയോ' എന്ന് ചോദ്യം
Advertisement

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെതിരെ അതിരൂക്ഷമായ ഭാഷയിൽ ചോദ്യങ്ങളുന്നയിച്ച് സിപിഐഎം നേതാവ് കെ.ടി. ജലീൽ. സിസ തോമസ് മറ്റൊരു 'വിഷകലയോ' എന്നും മനുഷ്യസ്ത്രീയാണോ എന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ച ജലീൽ, ശശികലയെക്കാൾ വലിയ വിഷകലയായി പൊതുബോധത്തിൽ വിഷം നിറയ്ക്കാമെന്നാണോ വിചാരമെന്നും ചോദിച്ചു. രാജീവ് ഗാന്ധിയുടെ ഘാതകർക്ക് പോലും ജയിലിലിരുന്ന് പഠിച്ച് എൽഎൽബി നേടാൻ അവസരമുണ്ടായ നാടാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :

സിസ തോമസ് മറ്റൊരു 'വിഷകലയോ'?

കാലടി സർവകലാശാലയിൽ ഗവർണറാൽ നിയമിതയായ "സംഘിണി" വൈസ് ചാൻസലർ സിസ തോമസിനോടാണ് ചില ചോദ്യങ്ങൾ:

നിങ്ങൾ ഒരു മനുഷ്യസ്ത്രീയാണോ?

ശശികലയെക്കാൾ വലിയ വിഷകലയായി കേരളത്തിൻ്റെ പൊതുബോധത്തിൽ വിഷം നിറക്കാമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്?

രാജീവ്ഗാന്ധിയുടെ ഘാതകർക്ക് ജയിലിൽ കിടന്ന് പഠിച്ച് LLB ബിരുദമെടുക്കാൻ അവസരമുണ്ടായ നാടാണിതെന്ന് സിസ തോമസിന് അറിയില്ലെ?

മാസങ്ങളായി കേടായി കിടക്കുന്ന ഡ്രാമാ തിയേറ്ററിലെ ലൈറ്റിന് ശവമഞ്ചം തീർത്തതാണോ കുട്ടികൾ ചെയ്ത മഹാപരാധം?

16 കുട്ടികളുടെ ഭാവി തകർത്തിട്ട് ജീവിതത്തിൽ എന്ത് പദവികൾ നേടാമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?

അല്ലയോ സിസ തോമസ് നിങ്ങളും ഒരമ്മയല്ലേ?

ഏതു കോടതിയിൽ നിന്നാണ് സമരം ചെയ്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാതിരിക്കാനുള്ള വിധി നിങ്ങൾ പ്രതീക്ഷിക്കുന്നത്?

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് മഹാരാജാസിൻ്റെ അങ്കണത്തിൽ വെച്ച് ചോദ്യം ചോദിച്ച "നഫീസത്തുൽ മിസ്രിയ" " അവൾക്കു വേണ്ടിയല്ല, നിങ്ങൾ അകാരണമായി പുറത്താക്കിയവർക്കു വേണ്ടിയാണ് വിരൽചൂണ്ടി ശബ്ദമുയർത്തിയത് എന്ന ബോധം നിങ്ങൾക്കുണ്ടോ?

പാർലമെൻ്റ് നടക്കുമ്പോൾ അതിനകത്തേക്ക് ആളപായമുണ്ടാക്കാത്ത ബോംബെറിഞ്ഞ് ഇന്ത്യക്കാരൻ്റെ നീറുന്ന പ്രശ്നങ്ങളിലേക്ക് ബ്രിട്ടീഷ് സർക്കാരിൻ്റെ ശ്രദ്ധ ക്ഷണിച്ച ഭഗത്സിംഗ് ചെയ്തതും നഫീസത്തുൽ മിസ്രിയ ചെയ്തതും തമ്മിൽ എന്തു വ്യത്യാസമാണ് ഉള്ളത്?

ശ്രീശങ്കരാചാര്യാ സർവകലാശാല RSS-ന് തീറെഴുതിക്കൊടുക്കാനുള്ള ഗവർണറുടെ ഇംഗിതം നടപ്പിലാക്കാൻ കേരളത്തിലെ "പൂക്കി സർക്കാരിൻ്റെ" വല്ല ഉറപ്പും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ?

നീതിബോധമുള്ള മുഴുവൻ മനുഷ്യരുടെയും ശാപവാക്കുകൾ ഇടിത്തീയ്യായി നിപതിച്ച് അശാന്തമായ ദിനരാത്രങ്ങൾ ജീവിതത്തിൽ ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

സ്വന്തം മക്കളുടെ സ്ഥാനത്ത് നിങ്ങൾ പുറത്താക്കി നശിപ്പിക്കാൻ ഉദ്ദേശിച്ച മക്കളെ എപ്പോഴെങ്കിലും ഒന്ന് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?

അധികാരത്തിൻ്റെ ഹുങ്കിൽ മിടുക്കരായ 16 കുട്ടികളുടെ ഭാവി നിങ്ങൾ നശിപ്പിച്ചാൽ, നിങ്ങളുടെ മക്കളുടെ ഭാവിയുടെ മേൽ കരിനിഴൽ വീഴ്ത്താൻ "മറ്റൊരു സിസ തോമസ്" എവിടെയെങ്കിലും ഉയിർത്തെഴുനേൽക്കുമെന്ന സാമാന്യ ബോധം വൈസ് ചാൻസലറേ, എന്താണ് നിങ്ങൾക്കില്ലാത്തത്?

Tags:#കെ ടി ജലീൽ#സിസ തോമസ്#കാലടി സർവകലാശാല വിസി#സിപിഐഎം#നഫീസത്തുൽ മിസ്രിയ#വിദ്യാർത്ഥി സമരം#ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല#KT Jaleel Facebook Post#Ciza Thomas VC Kalady#Kalady Sanskrit University Suspension#Maharajas College Issue#Kerala Politics Malayalam News
Advertisement

Related News

സെക്രട്ടേറിയറ്റിന് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധം; വളർമതി അടക്കം എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ പോലീസ് കേസ്

സെക്രട്ടേറിയറ്റിന് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധം; വളർമതി അടക്കം എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ പോലീസ് കേസ്

കിഫ്ബി കരാറുകൾ ലഭിച്ചത് ഓപ്പൺ ടെൻഡർ വഴി; നടപടികൾ സുതാര്യമാണെന്ന് ഊരാളുങ്കൽ സൊസൈറ്റി

കിഫ്ബി കരാറുകൾ ലഭിച്ചത് ഓപ്പൺ ടെൻഡർ വഴി; നടപടികൾ സുതാര്യമാണെന്ന് ഊരാളുങ്കൽ സൊസൈറ്റി

മന്ത്രിയറിയാതെ ബാറുകൾക്ക് അനുമതി നൽകിയ സംഭവം: ഉദ്യോഗസ്ഥരുടെ പണമിടപാട് തെളിവുകൾ പുറത്ത്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ എക്സൈസ് വകുപ്പ്

മന്ത്രിയറിയാതെ ബാറുകൾക്ക് അനുമതി നൽകിയ സംഭവം: ഉദ്യോഗസ്ഥരുടെ പണമിടപാട് തെളിവുകൾ പുറത്ത്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ എക്സൈസ് വകുപ്പ്

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ 'തൊപ്പി'ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ 'തൊപ്പി'ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

'ഇന്ത്യ' സഖ്യത്തിന്റെ ഡൽഹി ചലോ റാലി: കെ.സി. വേണുഗോപാലിന്റെ അണിയറ പ്രവർത്തനങ്ങളെ പ്രശംസിച്ച് ദീപ്തി മേരി വർഗീസ്

'ഇന്ത്യ' സഖ്യത്തിന്റെ ഡൽഹി ചലോ റാലി: കെ.സി. വേണുഗോപാലിന്റെ അണിയറ പ്രവർത്തനങ്ങളെ പ്രശംസിച്ച് ദീപ്തി മേരി വർഗീസ്

Comments

Add a Comment

Our Channels

കാലടി വിസിക്കെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ; സിസ തോമസ് മറ്റൊരു 'വിഷകലയോ' എന്ന് ചോദ്യം | Malayali Media