Malayali Media
Kerala

കിഫ്ബി കരാറുകൾ ലഭിച്ചത് ഓപ്പൺ ടെൻഡർ വഴി; നടപടികൾ സുതാര്യമാണെന്ന് ഊരാളുങ്കൽ സൊസൈറ്റി

02 Nov 20261 views 3 min read
കിഫ്ബി കരാറുകൾ ലഭിച്ചത് ഓപ്പൺ ടെൻഡർ വഴി; നടപടികൾ സുതാര്യമാണെന്ന് ഊരാളുങ്കൽ സൊസൈറ്റി
Advertisement

കൊച്ചി: കിഫ്ബി പദ്ധതികളുടെ നിർമ്മാണ കരാറുകൾ തങ്ങൾക്ക് ലഭിച്ചത് സുതാര്യമായ ഓപ്പൺ ടെൻഡർ പ്രക്രിയ വഴിയാണെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി വ്യക്തമാക്കി. ടെൻഡറുകളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും സുതാര്യമാണെന്നും സൊസൈറ്റി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിച്ചു.

ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതും കിഫ്ബിയുടെ കർശനമായ ടെൻഡർ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതുമാണ് പദ്ധതികൾ ലഭിക്കാൻ കാരണമെന്നും സൊസൈറ്റി ചൂണ്ടിക്കാട്ടി.

പോസ്റ്റിന്റെ പൂര്‍ണരൂപം:

കിഫ്ബി വഴി 6000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി എന്നും അതിലേക്ക് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഒരു പത്രത്തിൽ വാർത്ത വന്നിരിക്കുന്നു. കിഫ്ബിയുടെ പ്രവർത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമേ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ളൂ. കർക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടുമാണ് സൊസൈറ്റിക്ക് പ്രവർത്തികൾ ലഭിച്ചത്.

ഏറ്റെടുത്ത പ്രവൃത്തികൾ കിഫ്ബിയുടെ കർക്കശവ്യവസ്ഥകളും ഉയർന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിർവ്വഹിച്ചിട്ടുള്ളത്. പ്രവർത്തികളുമായി ബന്ധപ്പെട്ട ടെൻഡർ മുതലുള്ള മുഴുവൻ കാര്യങ്ങളും സുതാര്യമാണ്. ഇപ്പോഴത്തെ രാഷട്രീയാരോപണത്തിനു മുമ്പ് ഇന്നുവരെ ഈ പ്രവർത്തികൾ സംബന്ധിച്ച് ഒരു ആരോപണവും ഉയർന്നിട്ടുമില്ല. അതിനാൽ, ദുരൂഹത സൃഷ്ടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും ഊരാളുങ്കൽ സൊസൈറ്റിനെതിരെ വാർത്ത നല്കരുതെന്ന് മുഴുവൻ മാധ്യമങ്ങളോടും സവിനയം അഭ്യർത്ഥിക്കുന്നു.

18000 കുടുംബങ്ങളുടെ അത്താണിയും നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യം ഉള്ളതും സംസ്ഥാനത്തെ നാലാമത്തെ തൊഴിൽദാതാവുമായ സൊസൈറ്റിയെ തളർത്തുന്ന നടപടികൾക്ക് സാമൂഹികോത്തരവാദിത്തമുള്ള ആരും മുതിരരുതെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു: ഊരാളുകൾ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

Tags:#ഊരാളുങ്കൽ സൊസൈറ്റി#കിഫ്ബി കരാർ#ഓപ്പൺ ടെൻഡർ#കേരള വികസനം#കിഫ്ബി പദ്ധതികൾ#Uralungal Labour Contract Cooperative Society#ULCCS KIIFB Contracts#Open Tender Process Kerala#Kerala News Malayalam
Advertisement

Related News

'ജയിലിൽ പോകുമ്പോൾ ഗുരുതര രോഗം, പുറത്തിറങ്ങിയാൽ സുഖവാസം'; ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

'ജയിലിൽ പോകുമ്പോൾ ഗുരുതര രോഗം, പുറത്തിറങ്ങിയാൽ സുഖവാസം'; ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ ആവശ്യപ്രകാരം ഡൽഹിയിൽ ഫോർച്യൂണർ വാടകയ്‌ക്കെടുത്ത് കേരള ഹൗസ്; പുതിയ വാഹനം വാങ്ങാനും നീക്കം

ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ ആവശ്യപ്രകാരം ഡൽഹിയിൽ ഫോർച്യൂണർ വാടകയ്‌ക്കെടുത്ത് കേരള ഹൗസ്; പുതിയ വാഹനം വാങ്ങാനും നീക്കം

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് ഉത്തരവ്;ഹൈക്കോടതി ഉത്തരവ് തള്ളി സംസ്ഥാന സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് ഉത്തരവ്;ഹൈക്കോടതി ഉത്തരവ് തള്ളി സംസ്ഥാന സർക്കാർ

എൽഡിഎഫ് ഭരണകാലത്തെ ബാർ ലൈസൻസ് വിതരണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും: എക്സൈസ് മന്ത്രി എം. ലിജു

എൽഡിഎഫ് ഭരണകാലത്തെ ബാർ ലൈസൻസ് വിതരണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും: എക്സൈസ് മന്ത്രി എം. ലിജു

സെക്രട്ടേറിയറ്റിന് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധം; വളർമതി അടക്കം എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ പോലീസ് കേസ്

സെക്രട്ടേറിയറ്റിന് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധം; വളർമതി അടക്കം എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ പോലീസ് കേസ്

Comments

Add a Comment

Our Channels