Malayali Media
Kerala

എം.എ. യൂസഫലിക്കെതിരായ വ്യാജ പ്രചാരണം: പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞ് യൂട്യൂബർ ഷാജൻ സ്കറിയ

10 കോടിയുടെ മാനനഷ്ടക്കേസിന് പിന്നാലെ നടപടി

Admin User02 Nov 20261 views 3 min read
എം.എ. യൂസഫലിക്കെതിരായ വ്യാജ പ്രചാരണം: പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞ് യൂട്യൂബർ ഷാജൻ സ്കറിയ
Advertisement

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണങ്ങൾ പിൻവലിച്ച് യൂട്യൂബർ ഷാജൻ സ്കറിയ പരസ്യമായി മാപ്പ് പറഞ്ഞു. യൂട്യൂബിൽ പങ്കുവെച്ച പ്രത്യേക വീഡിയോയിലൂടെയാണ് പരാമർശങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതായും അവ പൂർണ്ണമായി പിൻവലിക്കുന്നതായും ഇയാൾ വ്യക്തമാക്കിയത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെടുത്തി 2020 നവംബറിൽ 'മറുനാടൻ മലയാളി' വഴി യൂസഫലിക്കും ഫഹാസ് അഷ്റഫിനുമെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ മാപ്പ് പറയണമെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തതോടെയാണ് ഷാജൻ സ്കറിയ മാപ്പപേക്ഷയുമായി എത്തിയത്. യൂസഫലിയെ വ്യക്തിപരമായി അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പുതിയ വീഡിയോയിൽ ഇയാൾ അവകാശപ്പെടുന്നുണ്ട്.

വിവാദ പരാമർശങ്ങളിൽ മൂന്ന് സംസ്ഥാനങ്ങളിലായി ആറോളം കേസുകളാണ് മറുനാടനെതിരെ എം.എ. യൂസഫലി നൽകിയിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ട ഡൽഹി ഹൈക്കോടതിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യൂസഫലിയുമായി ബന്ധപ്പെട്ട വാർത്തകൾ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു.

Tags:#എം എ യൂസഫലി#ഷാജൻ സ്കറിയ മാപ്പപേക്ഷ#ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ്#മറുനാടൻ മലയാളി#സ്വർണ്ണക്കടത്ത് വ്യാജ പ്രചാരണം#ഫഹാസ് അഷ്റഫ്#ഡൽഹി ഹൈക്കോടതി ഉത്തരവ്#MA Yusuff Ali Lulu Group#Shajan Scaria Apology#Marunadan Malayali Defamation Case#Yusuff Ali Defamation News Malayalam#Kerala Cyber Crime Media News
Advertisement

Comments

Add a Comment

Our Channels