Malayali Media
Kerala

ചെങ്കൽ ക്വാറിക്ക് ഒത്താശ ചെയ്യാൻ കൈക്കൂലി വാങ്ങി; കുന്നത്തൂർ മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് 8 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി

Admin User02 Nov 20261 views 3 min read
ചെങ്കൽ ക്വാറിക്ക് ഒത്താശ ചെയ്യാൻ കൈക്കൂലി വാങ്ങി; കുന്നത്തൂർ മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് 8 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി
Advertisement

കൊല്ലം: ചെങ്കൽ ഖനനത്തിന് അനുമതി നൽകാനും പിടിച്ചെടുത്ത യന്ത്രം വിട്ടുനൽകാനും കൈക്കൂലി വാങ്ങിയ കേസിൽ കുന്നത്തൂർ താലൂക്ക് ഓഫീസിലെ മുൻ ഡെപ്യൂട്ടി തഹസിൽദാർ വടക്കുംതല സ്വദേശി ബാബുവിന് എട്ട് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജ് ഡോ. മോഹിത് സി.എസ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.എസ്. ദിവ്യ, സിജു രാജൻ എന്നിവർ ഹാജരായി.

2014-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അനധികൃതമായി ചെങ്കല്ല് വെട്ടാൻ ഒത്താശ ചെയ്യുന്നതിനായി പരാതിക്കാരനിൽ നിന്ന് ആദ്യം 3,000 രൂപ ഇയാൾ കൈപ്പറ്റി. എന്നാൽ അടുത്ത ഗഡു നൽകാതിരുന്നതോടെ കല്ലുവെട്ട് യന്ത്രം പിടിച്ചെടുത്ത് താലൂക്ക് ഓഫീസിൽ സൂക്ഷിച്ചു; തുടർന്ന് യന്ത്രം വിട്ടുകൊടുക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകുന്നതിനായി താലൂക്ക് ഓഫീസിൽ വെച്ച് വീണ്ടും 2,000 രൂപ കൂടി കൈക്കൂലി വാങ്ങി.

പിന്നീട് ജിയോളജി വകുപ്പിൽ പിഴയടച്ച ശേഷം യന്ത്രം പൂർണ്ണമായി വിട്ടുകിട്ടുന്നതിനായി അവസാന ഗഡുവായ 5,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ബാബുവിനെ കയ്യോടെ പിടികൂടിയത്. കൊല്ലം വിജിലൻസ് മുൻ ഡിവൈഎസ്പി റെക്സ് ബോബി അരവിൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി ആർ. ജയശങ്കർ തുടർ അന്വേഷണം നടത്തുകയും, ഡിവൈഎസ്പി കെ. അശോക് കുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.

Tags:#കൊല്ലം വിജിലൻസ് കോടതി#കുന്നത്തൂർ താലൂക്ക് ഓഫീസ്#ഡെപ്യൂട്ടി തഹസിൽദാർ ബാബു#കൈക്കൂലി കേസ് ശിക്ഷ#ചെങ്കൽ ക്വാറി അഴിമതി#വിജിലൻസ് അന്വേഷണം#Kollam Vigilance Court#Deputy Tahsildar Bribery Conviction#Kunnathoor Taluk Office#Vigilance Case Kerala#Mining Geology Bribery#Kollam Crime News Malayalam
Advertisement

Related News

'ജയിലിൽ പോകുമ്പോൾ ഗുരുതര രോഗം, പുറത്തിറങ്ങിയാൽ സുഖവാസം'; ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

'ജയിലിൽ പോകുമ്പോൾ ഗുരുതര രോഗം, പുറത്തിറങ്ങിയാൽ സുഖവാസം'; ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ ആവശ്യപ്രകാരം ഡൽഹിയിൽ ഫോർച്യൂണർ വാടകയ്‌ക്കെടുത്ത് കേരള ഹൗസ്; പുതിയ വാഹനം വാങ്ങാനും നീക്കം

ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ ആവശ്യപ്രകാരം ഡൽഹിയിൽ ഫോർച്യൂണർ വാടകയ്‌ക്കെടുത്ത് കേരള ഹൗസ്; പുതിയ വാഹനം വാങ്ങാനും നീക്കം

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് ഉത്തരവ്;ഹൈക്കോടതി ഉത്തരവ് തള്ളി സംസ്ഥാന സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് ഉത്തരവ്;ഹൈക്കോടതി ഉത്തരവ് തള്ളി സംസ്ഥാന സർക്കാർ

എൽഡിഎഫ് ഭരണകാലത്തെ ബാർ ലൈസൻസ് വിതരണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും: എക്സൈസ് മന്ത്രി എം. ലിജു

എൽഡിഎഫ് ഭരണകാലത്തെ ബാർ ലൈസൻസ് വിതരണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും: എക്സൈസ് മന്ത്രി എം. ലിജു

സെക്രട്ടേറിയറ്റിന് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധം; വളർമതി അടക്കം എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ പോലീസ് കേസ്

സെക്രട്ടേറിയറ്റിന് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധം; വളർമതി അടക്കം എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ പോലീസ് കേസ്

Comments

Add a Comment

Our Channels

ചെങ്കൽ ക്വാറിക്ക് ഒത്താശ ചെയ്യാൻ കൈക്കൂലി വാങ്ങി; കുന്നത്തൂർ മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് 8 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി | Malayali Media