Malayali Media
Kerala

സംസ്ഥാന സ്കൂൾ കായികമേള: 2012 പോയിന്റോടെ തിരുവനന്തപുരത്തിന് ഓവറോൾ കിരീടം; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക്

Admin User02 Nov 20261 views 3 min read
സംസ്ഥാന സ്കൂൾ കായികമേള: 2012 പോയിന്റോടെ തിരുവനന്തപുരത്തിന് ഓവറോൾ കിരീടം; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക്
Advertisement

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ 2012 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ഓവറോൾ കിരീടം നിലനിർത്തി. 965 പോയിന്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനവും 923 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

അത്‌ലറ്റിക്സ് വിഭാഗത്തിൽ 204 പോയിന്റ് വാരിക്കൂട്ടി മലപ്പുറം ജില്ല തുടർച്ചയായ മൂന്നാം വർഷവും ചാമ്പ്യൻപട്ടം നിലനിർത്തി ഹാട്രിക് തികച്ചു. അത്‌ലറ്റിക്സ് പോയിന്റ് പട്ടികയിൽ 161 പോയിന്റോടെ പാലക്കാട് രണ്ടാമതും 109 പോയിന്റ് നേടി ആലപ്പുഴ മൂന്നാമതുമെത്തി.

സ്കൂളുകളുടെ വിഭാഗത്തിൽ 75 പോയിന്റോടെ കടകശ്ശേരി ഐഡിയൽ സ്കൂൾ അഞ്ചാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. 34 പോയിന്റ് സ്വന്തമാക്കിയ പാലക്കാട് വടവന്നൂർ സ്കൂളാണ് രണ്ടാം സ്ഥാനം നേടിയത്.

Tags:#സംസ്ഥാന സ്കൂൾ കായികമേള#തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ#അത്‌ലറ്റിക്സ് കിരീടം മലപ്പുറം#ഐഡിയൽ സ്കൂൾ#വടവന്നൂർ സ്കൂൾ#തൃശ്ശൂർ#പാലക്കാട്#Kerala State School Sports Meet#School Kayikamela Results#Thiruvananthapuram Overall Champions#Malappuram Athletics Hat-trick#Ideal School Kadakassery#Kerala Sports News Malayalam
Advertisement

Comments

Add a Comment

Our Channels

സംസ്ഥാന സ്കൂൾ കായികമേള: 2012 പോയിന്റോടെ തിരുവനന്തപുരത്തിന് ഓവറോൾ കിരീടം; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് | Malayali Media