Malayali Media
Kerala

'നോക്യാപ്' ഫേസ്ബുക്ക് പേജ് വിലക്ക്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മെറ്റയ്ക്കും നോട്ടീസയച്ച് ഹൈക്കോടതി

28 Oct 20261 views 3 min read
'നോക്യാപ്' ഫേസ്ബുക്ക് പേജ് വിലക്ക്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മെറ്റയ്ക്കും നോട്ടീസയച്ച് ഹൈക്കോടതി
Advertisement

കൊച്ചി: സ്വതന്ത്ര ഓൺലൈൻ മാധ്യമ പോർട്ടലായ നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് രാജ്യത്ത് ഏർപ്പെടുത്തിയ വിലക്കിനെതിരെ ഹൈക്കോടതി ഇടപെടൽ. പത്ത് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കേരള പൊലീസിനും മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. പേജ് നീക്കം ചെയ്യാൻ അധികൃതർ മെറ്റയ്ക്ക് നിർദ്ദേശം നൽകിയിരുന്നോ എന്നതടക്കമുള്ള വിഷയങ്ങളിൽ വ്യക്തത വരുത്താൻ നിർദ്ദേശിച്ച ജസ്റ്റിസ് സിയാദ് റഹ്‌മാൻ കെ.കെ., കേസ് വീണ്ടും പരിഗണിക്കുന്നത് നവംബർ അഞ്ചിലേക്ക് മാറ്റി.

നോക്യാപിന്റെ ചീഫ് എഡിറ്റർ ഹൈദർ അലി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സെപ്റ്റംബർ 28-നാണ് പോർട്ടലിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്. ഏത് അധികാരിയുടെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നോ, ഏത് ഉള്ളടക്കമാണ് പ്രശ്നമായി കണ്ടെത്തിയതെന്നോ വ്യക്തമാക്കാതെ ഐടി നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരം പേജ് നിരോധിച്ചെന്നാണ് ഹർജിയിലെ പ്രധാന ആക്ഷേപം. മുൻകൂർ നോട്ടീസോ വിശദീകരണത്തിനുള്ള അവസരമോ നൽകാതെയുള്ള ഈ നടപടി സ്വാഭാവിക നീതിയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തൊഴിൽ ചെയ്യാനുള്ള അവകാശത്തിന്റെയും ലംഘനമാണെന്ന് ഹർജിക്കാരൻ വാദിക്കുന്നു.

1.62 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഫേസ്ബുക്ക് പേജ് നീക്കം ചെയ്തതോടെ സ്ഥാപനത്തിന്റെ ഓൺലൈൻ റീച്ചിനെയും വരുമാനത്തെയും കനത്ത രീതിയിൽ ബാധിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിരോധന ഉത്തരവ് ഹാജരാക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നും ഫേസ്ബുക്ക് പേജ് പുനഃസ്ഥാപിക്കണമെന്നുമാണ് ആവശ്യം. നോക്യാപിന് വേണ്ടി അഭിഭാഷകരായ പ്രശാന്ത് സുഗതൻ, വർഷ ഭാസ്കർ, മാളവിക കെ. എന്നിവർ കോടതിയിൽ ഹാജരായി.

Tags:#നോക്യാപ് ഫേസ്ബുക്ക് പേജ് വിലക്ക്#ഹൈക്കോടതി നോട്ടീസ്#മെറ്റാ ഹൈക്കോടതി കേസ്#ഓൺലൈൻ മാധ്യമ നിരോധനം#ഐടി നിയമം സെക്ഷൻ 79#ജസ്റ്റിസ് സിയാദ് റഹ്‌മാൻ#Nocap Facebook Page Ban#Kerala High Court Notice Meta#Freedom Of Speech Online Media Kerala
Advertisement

Related News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: കൂടുതൽ ഉന്നതർ പ്രതികളായേക്കുമെന്ന് സൂചന; ചെയർമാൻ എം.ആർ. ബൈജു ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകും

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: കൂടുതൽ ഉന്നതർ പ്രതികളായേക്കുമെന്ന് സൂചന; ചെയർമാൻ എം.ആർ. ബൈജു ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകും

ചേരാനല്ലൂർ കേസ്: കാറിന് പുറമെ 17-കാരൻ ആഡംബര ബൈക്കും ഓടിച്ചിരുന്നതായി ക്രൈംബ്രാഞ്ച്

ചേരാനല്ലൂർ കേസ്: കാറിന് പുറമെ 17-കാരൻ ആഡംബര ബൈക്കും ഓടിച്ചിരുന്നതായി ക്രൈംബ്രാഞ്ച്

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ ഏഴ് മണിക്കൂർ നീണ്ട പരിശോധന; ആഡംബര ബൈക്കും ഡിജിറ്റൽ ഉപകരണങ്ങളും കസ്റ്റഡിയിൽ

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ ഏഴ് മണിക്കൂർ നീണ്ട പരിശോധന; ആഡംബര ബൈക്കും ഡിജിറ്റൽ ഉപകരണങ്ങളും കസ്റ്റഡിയിൽ

വെള്ളാപ്പള്ളി നടേശനുമായി പരസ്യ സംവാദത്തിന് തയാറെന്ന് പി. ജയരാജൻ; ഗുരുദർശനം പിന്തുടരുന്നവർ ഹിന്ദുത്വ വർഗീയതയ്ക്കെതിരെ നിൽക്കണമെന്നും വിമർശനം

വെള്ളാപ്പള്ളി നടേശനുമായി പരസ്യ സംവാദത്തിന് തയാറെന്ന് പി. ജയരാജൻ; ഗുരുദർശനം പിന്തുടരുന്നവർ ഹിന്ദുത്വ വർഗീയതയ്ക്കെതിരെ നിൽക്കണമെന്നും വിമർശനം

'വകുപ്പ് മോശമെങ്കിൽ മന്ത്രി എങ്ങനെ നന്നാവും?': ആഭ്യന്തര വകുപ്പിനെയും ചെന്നിത്തലയെയും പരിഹസിച്ച് ജി. സുധാകരൻ

'വകുപ്പ് മോശമെങ്കിൽ മന്ത്രി എങ്ങനെ നന്നാവും?': ആഭ്യന്തര വകുപ്പിനെയും ചെന്നിത്തലയെയും പരിഹസിച്ച് ജി. സുധാകരൻ

Comments

Add a Comment

Our Channels

നോക്യാപ്' ഫേസ്ബുക്ക് വിലക്ക്: കേന്ദ്രത്തിനും മെറ്റയ്ക്കും ഹൈക്കോടതി നോട്ടീസ് | Malayali Media