Malayali Media
Kerala

വിമുക്തഭടന്മാരെ അപമാനിച്ചെന്ന പരാതി: ശാന്തിവിള ദിനേശനെതിരെ പൊലീസ് കേസെടുത്തു

28 Oct 20261 views 3 min read
വിമുക്തഭടന്മാരെ അപമാനിച്ചെന്ന പരാതി: ശാന്തിവിള ദിനേശനെതിരെ പൊലീസ് കേസെടുത്തു
Advertisement

തിരുവനന്തപുരം: മുൻ സൈനികരെ അധിക്ഷേപിച്ച് സംസാരിച്ചെന്ന പരാതിയിൽ ചലച്ചിത്ര പ്രവർത്തകൻ ശാന്തിവിള ദിനേശനെതിരെ കേസെടുത്തു. വിമുക്തഭടന്മാരുടെ സംഘടനയായ അനന്തപുരി സോൾജ്യേഴ്സ് ഓർഗനൈസേഷൻ മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനടപടി.

സംവിധായകൻ മേജർ രവിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നൽകിയ ഒരു അഭിമുഖത്തിലാണ് വിമുക്തഭടന്മാർക്ക് വിലയില്ലെന്ന തരത്തിലുള്ള പരാമർശം ഇയാൾ നടത്തിയത്. രാജ്യസുരക്ഷയ്ക്കായി ജീവിതം മാറ്റിവെച്ചവരെ പരസ്യമായി അവഹേളിക്കുന്ന നിലപാടാണ് ശാന്തിവിള ദിനേശന്റേതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വിവാദമായ അഭിമുഖം പരിശോധിച്ച് ദിനേശനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും, എടുത്ത തുടർനടപടികൾ തങ്ങളെ അറിയിക്കണമെന്നും സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:#ശാന്തിവിള ദിനേശൻ#ശാന്തിവിള ദിനേശനെതിരെ കേസ്#മേജർ രവി#അനന്തപുരി സോൾജ്യേഴ്സ് ഓർഗനൈസേഷൻ#മുഖ്യമന്ത്രി വി ഡി സതീശൻ#വിമുക്തഭടന്മാരെ അധിക്ഷേപിച്ചു#Shanthivila Dinesh Case#Major Ravi Controversy#Ananthapuri Soldiers Organisation#Kerala Police News Malayalam
Advertisement

Related News

Comments

Add a Comment

Our Channels

വിമുക്തഭടന്മാരെ അപമാനിച്ചെന്ന പരാതി: ശാന്തിവിള ദിനേശനെതിരെ പൊലീസ് കേസെടുത്തു | Malayali Media