Malayali Media
Kerala

ശബരിമല മിൽമ നെയ്യ് തട്ടിപ്പ്: അറസ്റ്റിലായ കരാറുകാരൻ എസ്.എസ്. ബിനുവിനെ മൂന്ന് ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

Admin User28 Oct 20261 views 3 min read
ശബരിമല മിൽമ നെയ്യ് തട്ടിപ്പ്: അറസ്റ്റിലായ കരാറുകാരൻ എസ്.എസ്. ബിനുവിനെ മൂന്ന് ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു
Advertisement

കൊല്ലം: ശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പിടിയിലായ കരാറുകാരൻ എസ്.എസ്. ബിനുവിനെ മൂന്ന് ദിവസത്തേക്ക് വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ അനുവദിച്ചത്. പ്രതിയെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം തമിഴ്‌നാട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നും കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ശബരിമലയിലേക്ക് എത്തിക്കാൻ കൈപ്പറ്റിയ 11,040 കിലോഗ്രാം നെയ്യ് പ്രതി തമിഴ്‌നാട്ടിലെ രണ്ട് സ്വകാര്യ ഏജൻസികൾക്ക് മറിച്ചുവിറ്റതായി വിജിലൻസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. തമിഴ്‌നാട്ടിലെ ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങൾക്കാണ് കൃത്രിമ രേഖകൾ ചമച്ച് നെയ്യ് കൈമാറിയത്.

വ്യാജ രേഖകൾ കാണിച്ച് ചെക്ക്‌പോസ്റ്റ് വഴിയാണ് ലോഡ് കടത്തിയതെന്നും, ഈ ഇടപാടിലൂടെ പ്രതി വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വിജിലൻസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags:#ശബരിമല മിൽമ നെയ്യ് തട്ടിപ്പ്#കരാറുകാരൻ എസ് എസ് ബിനു അറസ്റ്റ്#കൊല്ലം വിജിലൻസ് കോടതി#തമിഴ്നാട് നെയ്യ് വിൽപ്പന#വിജിലൻസ് എസ്ഐടി അന്വേഷണം#Sabarimala Milma Ghee Scam#Contractor SS Binu Vigilance Custody#Kollam Vigilance Court#Sabarimala News Malayalam#Kerala Crime News
Advertisement

Related News

റേഷൻ വിതരണത്തിന് ഇനി 'ഗ്രെയിൻ എടിഎം': 24 മണിക്കൂറും സേവനം ലഭ്യമാക്കാൻ ഭക്ഷ്യവകുപ്പ്, ആദ്യ യന്ത്രം തിരുവനന്തപുരത്ത്

റേഷൻ വിതരണത്തിന് ഇനി 'ഗ്രെയിൻ എടിഎം': 24 മണിക്കൂറും സേവനം ലഭ്യമാക്കാൻ ഭക്ഷ്യവകുപ്പ്, ആദ്യ യന്ത്രം തിരുവനന്തപുരത്ത്

'കിഫ്ബിയെ സാങ്കേതികമായി തകർക്കാൻ ശ്രമം; സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് പിന്തിരിപ്പൻ രേഖ': നിയമസഭയിൽ ആഞ്ഞടിച്ച് പിണറായി വിജയൻ, പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

'കിഫ്ബിയെ സാങ്കേതികമായി തകർക്കാൻ ശ്രമം; സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് പിന്തിരിപ്പൻ രേഖ': നിയമസഭയിൽ ആഞ്ഞടിച്ച് പിണറായി വിജയൻ, പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

നവംബർ മുതൽ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് ? ; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി ഫയലിൽ തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

നവംബർ മുതൽ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് ? ; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി ഫയലിൽ തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

കിഫ്ബി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാക്കും; 70,000 കോടിയുടെ ബാധ്യതയുണ്ടെങ്കിലും 31,761 കോടിയുടെ പദ്ധതികൾ തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കിഫ്ബി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാക്കും; 70,000 കോടിയുടെ ബാധ്യതയുണ്ടെങ്കിലും 31,761 കോടിയുടെ പദ്ധതികൾ തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ചേരാനല്ലൂർ വാഹനാപകടം: നാല് പൊലീസുകാരുടെ സസ്പെൻഷനിൽ സേനയ്ക്കുള്ളിൽ അമർഷം; മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് നടപടികളെന്ന് വാദം

ചേരാനല്ലൂർ വാഹനാപകടം: നാല് പൊലീസുകാരുടെ സസ്പെൻഷനിൽ സേനയ്ക്കുള്ളിൽ അമർഷം; മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് നടപടികളെന്ന് വാദം

Comments

Add a Comment

Our Channels

ശബരിമല നെയ്യ് തട്ടിപ്പ്: എസ്.എസ്. ബിനു വിജിലൻസ് കസ്റ്റഡിയിൽ | Malayali Media