Malayali Media
Kerala

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി: എക്സൈസ് പ്രിവന്റീവ് ഓഫീസർ ആർ. ഷിജുവിന് സസ്പെൻഷൻ

27 Oct 20261 views 3 min read
മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി: എക്സൈസ് പ്രിവന്റീവ് ഓഫീസർ ആർ. ഷിജുവിന് സസ്പെൻഷൻ
Advertisement

തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നെയ്യാർഡാം ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസറായ ആർ. ഷിജുവിനെതിരെയാണ് എക്സൈസ് കമ്മീഷണർ സാംബശിവ റാവു അച്ചടക്ക നടപടിക്ക് ഉത്തരവിട്ടത്. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു.

ഒക്ടോബർ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. കട്ടയ്ക്കോട് ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്ക് ഷിജു അമിതവേഗത്തിൽ ഓടിച്ചുവന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു; ഇതേസമയം എതിർദിശയിൽ സഞ്ചരിച്ച ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അപകടത്തിന് പിന്നാലെ വാഹനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ നാട്ടുകാരാണ് തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.

Tags:#എക്സൈസ് ഉദ്യോഗസ്ഥൻ സസ്പെൻഷൻ#മദ്യപിച്ച് വാഹനാപകടം#കാട്ടാക്കട കട്ടയ്ക്കോട് കാറപകടം#പ്രിവന്റീവ് ഓഫീസർ ആർ ഷിജു#എക്സൈസ് കമ്മീഷണർ സാംബശിവ റാവു#നെയ്യാർഡാം ചെക്പോസ്റ്റ്#തിരുവനന്തപുരം വാർത്തകൾ#കേരള പോലീസ് വാർത്തകൾ മലയാളം#Excise Officer Suspended Drunk Driving#Kattakkada Road Accident Trivandrum#Sambasiva Rao Excise Commissioner#Preventive Officer R Shiju Suspended#Trivandrum Crime News Malayalam
Advertisement

Related News

സിഎംആർഎൽ - എക്സാലോജിക് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്വാഗതം ചെയ്ത് സിപിഐഎം; നിയമവാഴ്ചയുടെ വിജയമെന്ന് എം.വി. ഗോവിന്ദൻ

സിഎംആർഎൽ - എക്സാലോജിക് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്വാഗതം ചെയ്ത് സിപിഐഎം; നിയമവാഴ്ചയുടെ വിജയമെന്ന് എം.വി. ഗോവിന്ദൻ

വീണ ജോർജിനെതിരായ ആക്രമണശ്രമ കേസ്: പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

വീണ ജോർജിനെതിരായ ആക്രമണശ്രമ കേസ്: പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; വിജിലൻസ് സെക്ഷനുകൾ ഒഴിവാക്കിയത് അന്വേഷണ രഹസ്യങ്ങൾ കാക്കാനെന്ന് വിശദീകരണം

വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; വിജിലൻസ് സെക്ഷനുകൾ ഒഴിവാക്കിയത് അന്വേഷണ രഹസ്യങ്ങൾ കാക്കാനെന്ന് വിശദീകരണം

കേരളത്തിൽ സ്വകാര്യ ബസുകൾ നവംബർ 3 മുതൽ സർവീസുകൾ നിർത്തിവെക്കും; അനിശ്ചിതകാല സമര പ്രഖ്യാപനവുമായി ഉടമകൾ

കേരളത്തിൽ സ്വകാര്യ ബസുകൾ നവംബർ 3 മുതൽ സർവീസുകൾ നിർത്തിവെക്കും; അനിശ്ചിതകാല സമര പ്രഖ്യാപനവുമായി ഉടമകൾ

ഫോൺ അപ്‌ഡേഷനിടെ സ്ക്രീൻ കറുത്തനിറമായി; അക്കൗണ്ടിൽ നിന്ന് 98,888 രൂപ തട്ടിയെടുത്തതായി കൊച്ചി സ്വദേശിയുടെ പരാതി

ഫോൺ അപ്‌ഡേഷനിടെ സ്ക്രീൻ കറുത്തനിറമായി; അക്കൗണ്ടിൽ നിന്ന് 98,888 രൂപ തട്ടിയെടുത്തതായി കൊച്ചി സ്വദേശിയുടെ പരാതി

Comments

Add a Comment

Our Channels