എറണാകുളം: ചേരാനല്ലൂർ ബെൻസ് വാഹനാപകട കേസിൽ വീഴ്ച വരുത്തിയിട്ടുള്ള ആർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് എഡിജിപി പി. വിജയൻ. ജഡ്ജിയായാലും നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥരായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ യാതൊരു വിട്ടവീഴ്ചയുമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ പൊലീസിന്റെ നിലപാട് വളരെ വ്യക്തമാണെന്നും സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മറ്റ് കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ ഔദ്യോഗികമായി അറിയിക്കുമെന്നും എഡിജിപി കൂട്ടിച്ചേർത്തു.





