Malayali Media
Kerala

സിഎംആർഎൽ - എക്സാലോജിക് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്വാഗതം ചെയ്ത് സിപിഐഎം; നിയമവാഴ്ചയുടെ വിജയമെന്ന് എം.വി. ഗോവിന്ദൻ

Admin User27 Oct 202615 views 3 min read
സിഎംആർഎൽ - എക്സാലോജിക് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്വാഗതം ചെയ്ത് സിപിഐഎം; നിയമവാഴ്ചയുടെ വിജയമെന്ന് എം.വി. ഗോവിന്ദൻ
Advertisement

സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഔദ്യോഗികമായി സ്വാഗതം ചെയ്തു. രാജ്യത്ത് നിയമവാഴ്ചയെ പൂർണ്ണമായും ഉയർത്തിപ്പിടിക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.

പാർട്ടിയെ തകർക്കാൻ ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണ് എക്സാലോജിക് കേപ്പെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എന്ന രീതിയിൽ തുടക്കം മുതൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സിപിഐഎമ്മിനെ കടന്നാക്രമിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും, എന്നാൽ കോടതി ഈ കള്ളക്കഥകൾ പൂർണ്ണമായി വിശ്വസിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആദ്യം വ്യക്തികൾക്കെതിരെ എന്ന നിലയിൽ തുടങ്ങി പിന്നീട് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ട് കാര്യങ്ങൾ എത്തിച്ചത് കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. നരേന്ദ്ര മോദി, ഇഡി, വി.ഡി. കൂട്ടുകെട്ടിന്റെ പാർട്ടി വിരുദ്ധ ഗൂഢാലോചന തുറന്നുകാട്ടപ്പെട്ട ഈ സാഹചര്യത്തിൽ ഇതിനെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി പ്രതിരോധിക്കുമെന്നും, സുപ്രീം കോടതിയെപ്പോലെ ഹൈക്കോടതിയും നിയമവാഴ്ചയാണ് സംരക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:#സിഎംആർഎൽ എക്സാലോജിക് കേസ്#എം വി ഗോവിന്ദൻ പ്രതികരണം#സിപിഐഎം ഹൈക്കോടതി വിധി#പിണറായി വിജയൻ വീണ വിജയൻ#കേരള രാഷ്ട്രീയം വാർത്തകൾ#CMRL Exalogic Case CPIM#MV Govindan High Court Verdict#Kerala Politics News Malayalam
Advertisement

Related News

സിഎംആർഎൽ - എക്സാലോജിക് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്വാഗതം ചെയ്ത് സിപിഐഎം; നിയമവാഴ്ചയുടെ വിജയമെന്ന് എം.വി. ഗോവിന്ദൻ

സിഎംആർഎൽ - എക്സാലോജിക് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്വാഗതം ചെയ്ത് സിപിഐഎം; നിയമവാഴ്ചയുടെ വിജയമെന്ന് എം.വി. ഗോവിന്ദൻ

വീണ ജോർജിനെതിരായ ആക്രമണശ്രമ കേസ്: പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

വീണ ജോർജിനെതിരായ ആക്രമണശ്രമ കേസ്: പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; വിജിലൻസ് സെക്ഷനുകൾ ഒഴിവാക്കിയത് അന്വേഷണ രഹസ്യങ്ങൾ കാക്കാനെന്ന് വിശദീകരണം

വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; വിജിലൻസ് സെക്ഷനുകൾ ഒഴിവാക്കിയത് അന്വേഷണ രഹസ്യങ്ങൾ കാക്കാനെന്ന് വിശദീകരണം

കേരളത്തിൽ സ്വകാര്യ ബസുകൾ നവംബർ 3 മുതൽ സർവീസുകൾ നിർത്തിവെക്കും; അനിശ്ചിതകാല സമര പ്രഖ്യാപനവുമായി ഉടമകൾ

കേരളത്തിൽ സ്വകാര്യ ബസുകൾ നവംബർ 3 മുതൽ സർവീസുകൾ നിർത്തിവെക്കും; അനിശ്ചിതകാല സമര പ്രഖ്യാപനവുമായി ഉടമകൾ

ഫോൺ അപ്‌ഡേഷനിടെ സ്ക്രീൻ കറുത്തനിറമായി; അക്കൗണ്ടിൽ നിന്ന് 98,888 രൂപ തട്ടിയെടുത്തതായി കൊച്ചി സ്വദേശിയുടെ പരാതി

ഫോൺ അപ്‌ഡേഷനിടെ സ്ക്രീൻ കറുത്തനിറമായി; അക്കൗണ്ടിൽ നിന്ന് 98,888 രൂപ തട്ടിയെടുത്തതായി കൊച്ചി സ്വദേശിയുടെ പരാതി

Comments

Add a Comment

Our Channels

സിഎംആർഎൽ കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്വാഗതം ചെയ്ത് സിപിഐഎം | Malayali Media