Malayali Media
Kerala

സമരം അവസാനിപ്പിക്കാൻ സർക്കാർ സമ്മർദ്ദം; വഴങ്ങാതെ സമരം കടുപ്പിച്ച് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ, ചർച്ചയ്ക്കില്ലെന്ന് സമരസമിതി

Admin User27 Oct 202639 views 3 min read
സമരം അവസാനിപ്പിക്കാൻ സർക്കാർ സമ്മർദ്ദം; വഴങ്ങാതെ സമരം കടുപ്പിച്ച് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ, ചർച്ചയ്ക്കില്ലെന്ന് സമരസമിതി
Advertisement

സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം തള്ളി എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നു. നിരാഹാര സമരത്തിന് പുറമെ ദിനംപ്രതി വൈവിധ്യമാർന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സമരസമിതി നേതാവ് വളർമതി തല മുണ്ഡനം ചെയ്ത് നിരാഹാര സമരം തുടങ്ങിയതോടെ രാപകൽ സമരത്തിലേക്കും ഉദ്യോഗാർത്ഥികൾ കടന്നു.

സർക്കാരുമായി ഇനിയൊരു ചർച്ചയ്ക്കില്ലെന്നും മുൻപ് നൽകിയ ഉറപ്പുകൾ ഉത്തരവുകളാക്കി സമരപ്പന്തലിൽ എത്തിക്കുകയാണ് വേണ്ടതെന്നും വളർമതി വ്യക്തമാക്കി. ക്ലാസുകളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപകരുടെ എണ്ണം കൂട്ടാൻ വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്നും, അനുപാതം കുറച്ചാൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നു പറയുന്ന സർക്കാർ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 10,000 അധ്യാപകർക്ക് എങ്ങനെയാണ് ജോലി നൽകുന്നതെന്നും അവർ ആരാഞ്ഞു.റിപ്പോർട്ടർ ചാനലിന് നൽകിയ പ്രതികരണത്തിലാണ് വളർമതിയുടെ പ്രസ്താവന.

തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്ന പൂർണ്ണ ബോധ്യമുണ്ടെന്നും ഉദ്യോഗാർത്ഥികളെ തെരുവിൽ നിർത്താനാണ് സർക്കാർ ഭാവമെങ്കിൽ സമരം നിർത്തി പിന്മാറാൻ തങ്ങൾ ഒരുക്കമല്ലെന്നും വളർമതി കൂട്ടിച്ചേർത്തു.

Tags:#എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം#സെക്രട്ടറിയേറ്റ് രാപകൽ സമരം#സമരസമിതി നേതാവ് വളർമതി#വിദ്യാർത്ഥി അധ്യാപക അനുപാതം#100 ദിന കർമ്മപരിപാടി അധ്യാപക നിയമനം#തല മുണ്ഡനം ചെയ്ത് പ്രതിഷേധം#തിരുവനന്തപുരം വാർത്തകൾ#കേരള തൊഴിൽ വാർത്തകൾ മലയാളം#LPST Job Aspirants Strike#Secretariat Protest Trivandrum#Leader Valarmathi Hunger Strike#Teacher Student Ratio Kerala#Kerala PSC Job News Malayalam
Advertisement

Related News

സിഎംആർഎൽ - എക്സാലോജിക് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്വാഗതം ചെയ്ത് സിപിഐഎം; നിയമവാഴ്ചയുടെ വിജയമെന്ന് എം.വി. ഗോവിന്ദൻ

സിഎംആർഎൽ - എക്സാലോജിക് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്വാഗതം ചെയ്ത് സിപിഐഎം; നിയമവാഴ്ചയുടെ വിജയമെന്ന് എം.വി. ഗോവിന്ദൻ

വീണ ജോർജിനെതിരായ ആക്രമണശ്രമ കേസ്: പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

വീണ ജോർജിനെതിരായ ആക്രമണശ്രമ കേസ്: പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; വിജിലൻസ് സെക്ഷനുകൾ ഒഴിവാക്കിയത് അന്വേഷണ രഹസ്യങ്ങൾ കാക്കാനെന്ന് വിശദീകരണം

വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; വിജിലൻസ് സെക്ഷനുകൾ ഒഴിവാക്കിയത് അന്വേഷണ രഹസ്യങ്ങൾ കാക്കാനെന്ന് വിശദീകരണം

കേരളത്തിൽ സ്വകാര്യ ബസുകൾ നവംബർ 3 മുതൽ സർവീസുകൾ നിർത്തിവെക്കും; അനിശ്ചിതകാല സമര പ്രഖ്യാപനവുമായി ഉടമകൾ

കേരളത്തിൽ സ്വകാര്യ ബസുകൾ നവംബർ 3 മുതൽ സർവീസുകൾ നിർത്തിവെക്കും; അനിശ്ചിതകാല സമര പ്രഖ്യാപനവുമായി ഉടമകൾ

ഫോൺ അപ്‌ഡേഷനിടെ സ്ക്രീൻ കറുത്തനിറമായി; അക്കൗണ്ടിൽ നിന്ന് 98,888 രൂപ തട്ടിയെടുത്തതായി കൊച്ചി സ്വദേശിയുടെ പരാതി

ഫോൺ അപ്‌ഡേഷനിടെ സ്ക്രീൻ കറുത്തനിറമായി; അക്കൗണ്ടിൽ നിന്ന് 98,888 രൂപ തട്ടിയെടുത്തതായി കൊച്ചി സ്വദേശിയുടെ പരാതി

Comments

Add a Comment

Our Channels

പിന്മാറില്ല: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം കടുപ്പിച്ച് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ | Malayali Media