കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തെ നിയമവ്യവസ്ഥയിൽ എപ്പോഴും ഉറച്ചുവിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും, നിയമം നിയമത്തിന്റെ വഴിക്ക് സഞ്ചരിക്കുമെന്ന ആ ബോധ്യത്തെ ശരിവെക്കുന്ന നിലപാടാണ് ഹൈക്കോടതിയിൽ നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പിണറായി വിജയൻ അടക്കമുള്ളവർക്ക് നിർണ്ണായക ആശ്വാസമായി. സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി വിഷയം പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, കേസിൽ സമർപ്പിക്കപ്പെട്ട നാല് അപ്പീലുകളും ഫയലിൽ സ്വീകരിച്ചാണ് സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ അനുവദിച്ചത്.





