മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് മുംബൈ ബോറിവെല്ലി കോടതി വിധിച്ച ശിക്ഷ ദിന്തോഷി സെഷൻസ് കോടതി മരവിപ്പിച്ചു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ സമർപ്പിച്ച അപ്പീൽ പരിഗണിച്ച കോടതി, പിഴത്തുകയുടെ 20 ശതമാനം കെട്ടിവെയ്ക്കാനും നിർദ്ദേശിച്ചു.
പാലക്കാട് സ്വദേശിയായ പ്രവാസി മലയാളി ദിനേശ് മേനോൻ നൽകിയ പരാതി ഉൾപ്പെടെ നാല് കേസുകളിലാണ് ബോറിവെല്ലി കോടതി മാണി സി. കാപ്പൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നത്. പരാതിക്കാരന് 1.20 കോടി രൂപ നൽകണമെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ഈ വിധിക്കെതിരെ സെഷൻസ് കോടതിയെ സമീപിച്ച കാപ്പൻ, ഇടപാടിൽ സെക്യൂരിറ്റി എന്ന നിലയിലാണ് ചെക്ക് കൈമാറിയതെന്ന് അഭിഭാഷകൻ മുഖേന വാദിച്ചു.





