Malayali Media
Kerala

മന്ത്രി ഒ.ജെ. ജനീഷിന് നേരെയുണ്ടായ ആക്രമണം; കഴിഞ്ഞ ഒരു പതിറ്റാണ്ട് കാട്ടിയ ഗുണ്ടായിസം ഇനിയും ആവർത്തിക്കാമെന്ന് സിപിഐഎം വ്യാമോഹിക്കേണ്ടെന്ന് മുഖ്യമന്ത്രി

Admin User01 Oct 202611 views 3 min read
മന്ത്രി ഒ.ജെ. ജനീഷിന് നേരെയുണ്ടായ ആക്രമണം; കഴിഞ്ഞ ഒരു പതിറ്റാണ്ട് കാട്ടിയ ഗുണ്ടായിസം ഇനിയും ആവർത്തിക്കാമെന്ന് സിപിഐഎം വ്യാമോഹിക്കേണ്ടെന്ന് മുഖ്യമന്ത്രി
Advertisement

തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന് നേരെയുണ്ടായ കടന്നാക്രമണം സിപിഐഎം നേതൃത്വത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആക്രമണത്തിൽ പങ്കാളികളായവരെയും ഇതിനു പിന്നിൽ ഗൂഢാലോചന നടത്തിയ പാർട്ടി നേതാക്കളെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ തുടർച്ചയായി അക്രമങ്ങളുണ്ടായി. ക്രിമിനലുകളെയും ക്വട്ടേഷൻ സംഘങ്ങളെയും നിരത്തി അക്രമസമരങ്ങളുമായി മുന്നോട്ടുപോകാനാണ് സിപിഐഎം ഉദ്ദേശിക്കുന്നതെങ്കിൽ അത്തരം നീക്കങ്ങൾ അവസാനിപ്പിക്കാൻ സർക്കാരിന് അറിയാമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മന്ത്രിയെ നേരിട്ട് ലക്ഷ്യമിട്ടുകൊണ്ട് നിരവധി തവണയാണ് ഔദ്യോഗിക വാഹനത്തിന് നേരെ അക്രമം നടത്തിയത്. മുൻപ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിനെതിരെ നടത്തിയ അക്രമങ്ങളുടെ തനിയാവർത്തനമാണ് പയ്യന്നൂരിലും തളിപ്പറമ്പിലും ഇപ്പോൾ സിപിഐഎം കാഴ്ചവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തെത്തുടർന്ന് പാർട്ടി അനുഭവിക്കുന്ന കടുത്ത പ്രതിസന്ധികളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് അവർ സംസ്ഥാനത്ത് കലാപാന്തരീക്ഷം പടർത്തുന്നത്.

ഒരു അധോലോക മാഫിയാ സംഘത്തെപ്പോലെയാണ് സിപിഐഎം ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹികവിരുദ്ധരെയും ക്വട്ടേഷൻ ക്രിമിനലുകളെയും ഉപയോഗിച്ചുള്ള അക്രമസമരങ്ങൾക്കാണ് സിപിഐഎം തുനിയുന്നതെങ്കിൽ അതിന് കടിഞ്ഞാണിടാനുള്ള പൂർണ്ണ ചുമതല ഭരണകൂടത്തിനുണ്ട്. ഭരണഘടനാ ലംഘനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി സർക്കാരിനുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിന് മന്ത്രി ഒ.ജെ. ജനീഷ് നേതൃത്വം നൽകിയതാണോ സിപിഐഎമ്മിനെ ചൊടിപ്പിച്ചത്? കഴിഞ്ഞ പത്തുവർഷക്കാലം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും നിർബാധം തുടരാമെന്ന് സിപിഐഎമ്മോ അവരുടെ ക്രിമിനൽ സംഘങ്ങളോ സ്വപ്നം കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:#മുഖ്യമന്ത്രി വി ഡി സതീശൻ#മന്ത്രി ഒ ജെ ജനീഷ്#സിപിഐഎം അക്രമ രാഷ്ട്രീയം#തളിപ്പറമ്പ് പയ്യന്നൂർ സംഘർഷം#ഉമ്മൻ ചാണ്ടി ആക്രമണം പരാമർശം#യൂത്ത് കോൺഗ്രസ് പ്രതിഷേധം#മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം#കേരള ക്രമസമാധാനം#കേരള രാഷ്ട്രീയം#CM VD Satheesan#Minister OJ Janeesh Attack#CPIM Violence Kannur#Taliparamba Payyannur Incident#Oommen Chandy Attack Reference#Kerala Politics Updates#Thiruvananthapuram News
Advertisement

Related News

'മന്ത്രിയായെന്നുകരുതി തലയ്ക്ക് ഓളംവെച്ച വർത്തമാനം പറയരുത്, ഞങ്ങളുടെ തലയിൽ കയറി നിരങ്ങാൻ നോക്കേണ്ട'; കെ.എം. ഷാജിക്കെതിരെ തുറന്നടിച്ച് എം.എൻ. കാരശ്ശേരി

'മന്ത്രിയായെന്നുകരുതി തലയ്ക്ക് ഓളംവെച്ച വർത്തമാനം പറയരുത്, ഞങ്ങളുടെ തലയിൽ കയറി നിരങ്ങാൻ നോക്കേണ്ട'; കെ.എം. ഷാജിക്കെതിരെ തുറന്നടിച്ച് എം.എൻ. കാരശ്ശേരി

ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അനുമതിയില്ലാത്ത സമരങ്ങൾക്ക് വിലക്ക്; ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും നോട്ടീസ്

ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അനുമതിയില്ലാത്ത സമരങ്ങൾക്ക് വിലക്ക്; ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും നോട്ടീസ്

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയ തെരുവ് യുദ്ധം; സമഗ്രാന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയ തെരുവ് യുദ്ധം; സമഗ്രാന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ്: വിചാരണ നടപടികൾ ഹൈക്കോടതി തടഞ്ഞു; സ്പെഷ്യൽ പ്രോസിക്യൂട്ടർ വിഷയത്തിൽ രേഖകൾ ഹാജരാക്കാൻ സർക്കാരിന് നിർദ്ദേശം

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ്: വിചാരണ നടപടികൾ ഹൈക്കോടതി തടഞ്ഞു; സ്പെഷ്യൽ പ്രോസിക്യൂട്ടർ വിഷയത്തിൽ രേഖകൾ ഹാജരാക്കാൻ സർക്കാരിന് നിർദ്ദേശം

'ഇതാണോ സർക്കാരിന്റെ പോലീസ് നയം? ചെന്നായ്ക്കളെപ്പോലെ ഇരച്ചുകയറി വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കാൻ ആരാണ് അനുമതി നൽകിയത്?'; രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

'ഇതാണോ സർക്കാരിന്റെ പോലീസ് നയം? ചെന്നായ്ക്കളെപ്പോലെ ഇരച്ചുകയറി വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കാൻ ആരാണ് അനുമതി നൽകിയത്?'; രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

Comments

Add a Comment

Our Channels

മന്ത്രി ഒ.ജെ. ജനീഷിന് നേരെയുണ്ടായ ആക്രമണം; കഴിഞ്ഞ ഒരു പതിറ്റാണ്ട് കാട്ടിയ ഗുണ്ടായിസം ഇനിയും ആവർത്തിക്കാമെന്ന് സിപിഐഎം വ്യാമോഹിക്കേണ്ടെന്ന് മുഖ്യമന്ത്രി | Malayali Media