Malayali Media
Kerala

കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി അധ്യക്ഷൻ; സംഗീത നാടക അക്കാദമി തലപ്പത്തേക്ക് ജി. വേണുഗോപാൽ

26 Sept 20269 views 3 min read
കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി അധ്യക്ഷൻ; സംഗീത നാടക അക്കാദമി തലപ്പത്തേക്ക് ജി. വേണുഗോപാൽ
Advertisement

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ പുതിയ ചെയർമാനായി കൽപ്പറ്റ നാരായണനെ നിയമിച്ചു. സംഗീത നാടക അക്കാദമിയുടെ സാരഥ്യം പ്രശസ്ത ഗായകൻ ജി. വേണുഗോപാലിനാണ്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) അമരക്കാരനായി പ്രേംകുമാറിനെയും കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എം. രഞ്ജിത്തിനെയും തിരഞ്ഞെടുത്തു. പ്രൊഫസർ പ്രകാശ് മൂർത്തി കേരള ലളിതകലാ അക്കാദമിയുടെ പുതിയ ചെയർമാനാകുമ്പോൾ സുരേഷ് ബാബു എളയാവൂരാണ് ഫോക്‌ലോർ അക്കാദമിയുടെ ചെയർമാൻ പദവിയിലെത്തുന്നത്.

കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ കഴിഞ്ഞദിവസം സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു. പ്രമുഖ ചലച്ചിത്ര താരം രവീന്ദ്രനാണ് ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാൻ. നടി പ്രിയങ്ക നായരെ അക്കാദമി വൈസ് ചെയർപേഴ്സണായി ചുമതലപ്പെടുത്തി. നടൻ സലിം ഹസൻ, യുവ ചലച്ചിത്ര സംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ്കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ ടി. ചാക്കോ, സക്കരിയ, ആർ.എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരാണ് പുനഃസംഘടിപ്പിച്ച ജനറൽ കൗൺസിലിലെ മറ്റ് അംഗങ്ങൾ.

Advertisement

Related News

പൊലീസിനെ മുൻനിർത്തി മാധ്യമങ്ങളെ വിലക്കുന്നു; കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് നയിച്ച് മുഖ്യമന്ത്രിയെന്ന് പി. രാജീവ്

പൊലീസിനെ മുൻനിർത്തി മാധ്യമങ്ങളെ വിലക്കുന്നു; കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് നയിച്ച് മുഖ്യമന്ത്രിയെന്ന് പി. രാജീവ്

ഗ്യാനേഷ് കുമാർ ഒന്നാം നമ്പർ ക്രിമിനലും കൊടും യൂദാസും; നാടിനെ വിറ്റുതുലയ്ക്കാൻ കരാറെടുത്തയാളെന്ന് കെ.സി. വേണുഗോപാൽ

ഗ്യാനേഷ് കുമാർ ഒന്നാം നമ്പർ ക്രിമിനലും കൊടും യൂദാസും; നാടിനെ വിറ്റുതുലയ്ക്കാൻ കരാറെടുത്തയാളെന്ന് കെ.സി. വേണുഗോപാൽ

തെലങ്കാനയിലെ ഭൂമി സ്വന്തമായി വാങ്ങിയത്; സർക്കാർ ഭൂമിയൊന്നും ബാങ്കിൽ ഈട് വെച്ചിട്ടില്ലെന്ന് സാബു എം. ജേക്കബ്

തെലങ്കാനയിലെ ഭൂമി സ്വന്തമായി വാങ്ങിയത്; സർക്കാർ ഭൂമിയൊന്നും ബാങ്കിൽ ഈട് വെച്ചിട്ടില്ലെന്ന് സാബു എം. ജേക്കബ്

മുട്ടിൽ മരംമുറി കേസ്: തെറ്റുകൾ തിരുത്തിയ വനംവകുപ്പിന്റെ കുറ്റപത്രം ബത്തേരി കോടതി ഫയലിൽ സ്വീകരിച്ചു

മുട്ടിൽ മരംമുറി കേസ്: തെറ്റുകൾ തിരുത്തിയ വനംവകുപ്പിന്റെ കുറ്റപത്രം ബത്തേരി കോടതി ഫയലിൽ സ്വീകരിച്ചു

മാസപ്പടി ആരോപണം: മകൾ പ്രതിഫലം കൈപ്പറ്റിയത് നൽകിയ സേവനത്തിന്; സിപിഐഎമ്മിനെ വേട്ടയാടാൻ ഇഡി ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ

മാസപ്പടി ആരോപണം: മകൾ പ്രതിഫലം കൈപ്പറ്റിയത് നൽകിയ സേവനത്തിന്; സിപിഐഎമ്മിനെ വേട്ടയാടാൻ ഇഡി ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ

Comments

Add a Comment

Our Channels

കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി അധ്യക്ഷൻ; സംഗീത നാടക അക്കാദമി തലപ്പത്തേക്ക് ജി. വേണുഗോപാൽ | Malayali Media