Malayali Media
Kerala

ചിറയിൻകീഴ് സംഘർഷം: എം.എൽ.എയ്ക്ക് വീഴ്ചയെന്ന അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി രമ്യ ഹരിദാസ്

22 Sept 202628 views 3 min read
ചിറയിൻകീഴ് സംഘർഷം: എം.എൽ.എയ്ക്ക് വീഴ്ചയെന്ന അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി രമ്യ ഹരിദാസ്
Advertisement

തിരുവനന്തപുരം: ചിറയിൻകീഴിൽ അരങ്ങേറിയ കയ്യാങ്കളി വിവാദത്തിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫുമായി വീണ്ടും കൂടിക്കാഴ്ച നടത്തി രമ്യ ഹരിദാസ് എം.എൽ.എ. സംഭവത്തിൽ നേരത്തെ പാർട്ടി നിയോഗിച്ച ഉപസമിതിക്ക് മുൻപാകെ രമ്യ വിശദീകരണം സമർപ്പിച്ചിരുന്നു. എം.എൽ.എക്കെതിരെ വലിയ അച്ചടക്കനടപടികൾ വേണ്ടെന്നായിരുന്നു പ്രാഥമിക തീരുമാനമെങ്കിലും, പരസ്യമായി താക്കീത് നൽകണമെന്ന് ഒരുവിഭാഗം നേതാക്കൾ ശക്തമായി വാദിക്കുന്നുണ്ട്. ചിറയിൻകീഴിലെ സംഘർഷത്തിൽ രമ്യ ഹരിദാസിന് വലിയ വീഴ്ച സംഭവിച്ചതായി പാർട്ടി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

എം.എം. ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറിയ റിപ്പോർട്ടിലാണ് എം.എൽ.എയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ അക്കമിട്ടു നിരത്തിയത്. രമ്യ ഹരിദാസ് പക്വതയില്ലാതെയാണ് വിഷയത്തിൽ ഇടപെട്ടതെന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ മോശം പ്രചാരണം ഉണ്ടായ സന്ദർഭത്തിൽ കെ.പി.സി.സി നേതൃത്വത്തെ അറിയിക്കുന്നതിന് പകരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനാണ് എം.എൽ.എ മുതിർന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ കെ.പി.സി.സി നേതൃയോഗത്തിലും രമ്യ ഹരിദാസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിച്ച സംഭവത്തിൽ എം.എൽ.എയ്ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. സംഘടനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിൽ നടപടിയിലേക്ക് കടക്കാൻ കെ.പി.സി.സി നിർബന്ധിതരായേക്കുമെന്നാണ് സൂചന. നിലവിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന രമ്യാ ഹരിദാസിനെ, അന്വേഷണ സമിതി റിപ്പോർട്ടും മുതിർന്ന നേതാക്കളുടെ അതൃപ്തിയും കണക്കിലെടുത്ത് പദവിയിൽ നിന്ന് ഒഴിവാക്കാൻ എ.ഐ.സി.സിയോട് ആവശ്യപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

തുടക്കത്തിൽ അന്വേഷണ കമ്മീഷന് മുൻപിൽ ഹാജരാകാൻ രമ്യ വിമുഖത കാട്ടിയിരുന്നു; എല്ലാം പാർട്ടി നേതൃത്വം പറയുമെന്നായിരുന്നു അവരുടെ അന്നത്തെ നിലപാട്. എന്നാൽ പിന്നീട് ഇന്നലെ അവർ സമിതിക്ക് മുന്നിലെത്തി വിശദീകരണം നൽകുകയായിരുന്നു. തർക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കളായ സജാദിനെയും പാളയം പ്രദീപിനെയും ഇതിനോടകം കോൺഗ്രസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയായിരുന്നു ചിറയിൻകീഴിൽ എം.എൽ.എയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും സംഘർഷവും ഉണ്ടായത്. ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ രമ്യാ ഹരിദാസിന്റെ പി.എ ആയ പാളയം പ്രദീപ് പങ്കെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രദീപ് യോഗത്തിൽ ഇരിക്കുകയും ചില കരാറുകാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതിൽ പ്രാദേശികമായി അതൃപ്തി ഉയർന്നിരുന്നു. ഇതിനിടെ, പ്രദീപ് യോഗത്തിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ എം.എൽ.എ തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചു. ഇതിൽ പ്രകോപിതരായി രാത്രി വൈകി രമ്യാ ഹരിദാസും സംഘവും സജാദിന്റെ വസതിയിലെത്തുകയായിരുന്നു. സജാദിന്റെ പെൺമക്കളെക്കൊണ്ട് ഈ സന്ദേശങ്ങൾ വായിപ്പിക്കാൻ എം.എൽ.എ ശ്രമിച്ചെന്ന ആക്ഷേപവുമുണ്ടായി. സംഭവമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും പ്രസ്തുത വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവർ സ്ഥലത്തെത്തിയതോടെ തർക്കം മൂർച്ഛിച്ച് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

Advertisement

Related News

പിണറായി വിജയനെ വേട്ടയാടാൻ മോദിയും ഇ.ഡിയും വി.ഡിയും ചേർന്നുള്ള കൂട്ടുകെട്ട്; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം.വി. ഗോവിന്ദൻ

പിണറായി വിജയനെ വേട്ടയാടാൻ മോദിയും ഇ.ഡിയും വി.ഡിയും ചേർന്നുള്ള കൂട്ടുകെട്ട്; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം.വി. ഗോവിന്ദൻ

തെറ്റൊന്നും ചെയ്യാത്തതിനാൽ ഒന്നിനെയും ഭയമില്ല; പൂർണ്ണ ആത്മവിശ്വാസത്തോടെ നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്

തെറ്റൊന്നും ചെയ്യാത്തതിനാൽ ഒന്നിനെയും ഭയമില്ല; പൂർണ്ണ ആത്മവിശ്വാസത്തോടെ നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷാ ഇളവ് ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷാ ഇളവ് ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ

മുഖ്യമന്ത്രിയുടെ സൗജന്യ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പിന്നിൽ കർണാടക മന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ള കമ്പനിയെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ സൗജന്യ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പിന്നിൽ കർണാടക മന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ള കമ്പനിയെന്ന് പ്രതിപക്ഷം

അഭിമന്യു വധക്കേസ്: രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി; ഒക്ടോബർ 15 മുതൽ വിചാരണ

അഭിമന്യു വധക്കേസ്: രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി; ഒക്ടോബർ 15 മുതൽ വിചാരണ

Comments

Add a Comment

Our Channels

ചിറയിൻകീഴ് സംഘർഷം: എം.എൽ.എയ്ക്ക് വീഴ്ചയെന്ന അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി രമ്യ ഹരിദാസ് | Malayali Media