തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സംവിധായകൻ സനൽകുമാർ ശശിധരൻ ആരംഭിച്ച സത്യാഗ്രഹ സമരത്തെ ശക്തമായി അപലപിച്ച് സി.പി.ഐ.എം നേതാവ് കെ.കെ. ശൈലജ രംഗത്ത്. മഞ്ജു വാര്യരെ ലക്ഷ്യമിട്ട് സനൽകുമാർ നടത്തുന്നത് തികച്ചും ക്രൂരമായ കടന്നാക്രമണമാണെന്നും, മാനസികനില തെറ്റിയ ഒരു കുറ്റവാളിയുടെ അടിസ്ഥാനരഹിതമായ വാദങ്ങൾക്ക് ഇരയാകാൻ അവരുടെ വ്യക്തിജീവിതം വിട്ടുകൊടുക്കാനാകില്ലെന്നും ശൈലജ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഇത്തരത്തിൽ പെരുമാറുന്ന വ്യക്തികൾക്കെതിരെ കർക്കശമായ നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ മുന്നോട്ടുവരണം. സനൽകുമാറിനെതിരെ മഞ്ജു വാര്യർ നടത്തുന്ന എല്ലാ നിയമപരമായ പോരാട്ടങ്ങൾക്കും തന്റെ പൂർണ്ണ ഐക്യദാർഢ്യം അറിയിക്കുന്നതായും കെ.കെ. ശൈലജ വ്യക്തമാക്കി.





