Malayali Media
Kerala

സനൽകുമാർ ശശിധരന്റെ സമരം അപലപനീയം; നടി മഞ്ജു വാര്യർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ

Admin User22 Sept 202647 views 3 min read
സനൽകുമാർ ശശിധരന്റെ സമരം അപലപനീയം; നടി മഞ്ജു വാര്യർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ
Advertisement

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരൻ നടി മഞ്ജു വാര്യരെ ലക്ഷ്യമിട്ട് നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. പൊതുസമൂഹത്തിന് മുന്നിൽ മഞ്ജു വാര്യരെ വ്യക്തിഹത്യ ചെയ്യുകയും അവർക്കെതിരെ സമരം സംഘടിപ്പിക്കുകയും ചെയ്യുന്ന രീതി നീചവും കടുത്ത പ്രതിഷേധത്തിന് അർഹവുമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവിച്ചു. സാമൂഹിക ഉത്തരവാദിത്തമുള്ള പ്രമുഖ കലാകാരിയായ മഞ്ജു വാര്യരുടെ സ്വകാര്യതയിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കും അതിക്രമിച്ചു കയറി അവരെ അപമാനിക്കാൻ ശ്രമിക്കുന്നത് മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നടപടിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. മഞ്ജു വാര്യർക്ക് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടേറിയറ്റ് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

അതേസമയം, സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ജു വാര്യർ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയുടെ അടിസ്ഥാനത്തിൽ സനൽകുമാർ ശശിധരന് കോടതി സമൻസ് അയയ്ക്കും. കേസ് വരുന്ന നവംബർ അഞ്ചിന് കോടതി പരിഗണിക്കുമെന്നാണ് വിവരം. ഹർജിയിൽ യൂട്യൂബർ ഷാജൻ സ്കറിയയും മെറ്റ കമ്പനിയും വിശദീകരണം നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി സനൽകുമാർ ശശിധരൻ അപവാദ പ്രചാരണം നടത്തിയതിനെതിരെ മഞ്ജു വാര്യർ നേരത്തെയും നിയമനടപടി സ്വീകരിച്ചിരുന്നു

Advertisement

Related News

മുഖ്യമന്ത്രിയുടെ സൗജന്യ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പിന്നിൽ കർണാടക മന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ള കമ്പനിയെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ സൗജന്യ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പിന്നിൽ കർണാടക മന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ള കമ്പനിയെന്ന് പ്രതിപക്ഷം

അഭിമന്യു വധക്കേസ്: രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി; ഒക്ടോബർ 15 മുതൽ വിചാരണ

അഭിമന്യു വധക്കേസ്: രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി; ഒക്ടോബർ 15 മുതൽ വിചാരണ

വാഹനങ്ങളിലെ അനധികൃത രൂപമാറ്റം: കർശന പരിശോധനയും നടപടിയും വേണം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്

വാഹനങ്ങളിലെ അനധികൃത രൂപമാറ്റം: കർശന പരിശോധനയും നടപടിയും വേണം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്

പിണറായിക്കും മകൾ വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം; രീതി നിശ്ചയിക്കുന്നത് ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമെന്ന് ഡി.ജി.പി

പിണറായിക്കും മകൾ വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം; രീതി നിശ്ചയിക്കുന്നത് ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമെന്ന് ഡി.ജി.പി

മാസപ്പടി കേസ്: ഇ.ഡിയുടെ കത്ത് തള്ളിക്കളയാനാകില്ലെന്ന് രമേശ് ചെന്നിത്തല; അന്വേഷണത്തിന്റെ പൂർണ്ണ ചുമതല ഡി.ജി.പിക്ക്

മാസപ്പടി കേസ്: ഇ.ഡിയുടെ കത്ത് തള്ളിക്കളയാനാകില്ലെന്ന് രമേശ് ചെന്നിത്തല; അന്വേഷണത്തിന്റെ പൂർണ്ണ ചുമതല ഡി.ജി.പിക്ക്

Comments

Add a Comment

Our Channels

സനൽകുമാർ ശശിധരന്റെ സമരം അപലപനീയം; നടി മഞ്ജു വാര്യർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ | Malayali Media