Malayali Media
Kerala

കലാലയ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ഒരു നീക്കവും വകവെച്ചു നൽകില്ല; രാജ്ഭവൻ അജണ്ട നടപ്പാക്കാനുള്ള വേദിയല്ല സർവകലാശാലയെന്ന് പി.കെ. നവാസ്

21 Sept 20261 views 3 min read
കലാലയ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ഒരു നീക്കവും വകവെച്ചു നൽകില്ല; രാജ്ഭവൻ അജണ്ട നടപ്പാക്കാനുള്ള വേദിയല്ല സർവകലാശാലയെന്ന് പി.കെ. നവാസ്
Advertisement

തിരുവനന്തപുരം: കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കത്തിനെതിരെ രാഷ്ട്രീയ വൃത്തങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പി.കെ. നവാസ് എം.എൽ.എ. രാജ്ഭവന്റെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഇടമല്ല കേരള സർവകലാശാലയെന്നും വിദ്യാർത്ഥി രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള യാതൊരു നടപടിയും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു എം.എൽ.എയുടെ പ്രതികരണം.

യു.ഡി.എഫ് ഭരണകൂടത്തിന്റെ പക്ഷം എല്ലായ്പ്പോഴും ജനാധിപത്യത്തോടൊപ്പമാണെന്നും ക്യാമ്പസുകളിൽ വിദ്യാർത്ഥി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിച്ചു നിർത്താനാണ് സർക്കാർ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് ചാൻസലർക്കും സർവകലാശാല ഭരണനേതൃത്വത്തിനും ഭരണപരമായ അധികാരങ്ങളുണ്ട്. എന്നാൽ, ആ അധികാരം വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാനുള്ള അനുവാദമല്ലെന്നും അദ്ദേഹം വിമർശിച്ചു.

Advertisement

Comments

Add a Comment

Our Channels